ആ നടി താനല്ലെന്ന് ഭാമ
Monday, July 17, 2017 1:18 AM IST
ഒ​രു ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണ​വും ത​നി​ക്കു നേ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​നി​മാ താ​രം ഭാ​മ. പ​ൾ​സ​ർ സു​നി​യു​ടെ ആ​ദ്യ ക്വ​ട്ടേ​ഷ​ൻ ഒ​രു ന​ടി​ക്ക് നേ​രെ​യാ​ണു​ണ്ടാ​യതെന്നും ഇ​ത് അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ സി​നി​മ​യി​ലൂ​ടെ എത്തിയ ഒ​രു ന​ടി​യാ​ണെന്നും ചി​ല ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സി​നി​മ​യി​ൽ നി​ന്നു ത​ന്നെ ഏ​റെ​ക്കു​റെ അ​പ്ര​ത്യ​ക്ഷ​യാ​യ ന​ടി അ​ടു​ത്തി​ടെ​യാ​ണ് തി​രി​ച്ചു വ​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ടായിരുന്നു. ഈ നടി താനല്ലെന്നാണ് ഭാമ ദീപിക ഡോട്ട്കോമിനോട് പറഞ്ഞത്.

ലോ​ഹി​ത​ദാ​സി​ന്‍റെ "നി​വേ​ദ്യം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​മ​ സി​നി​മ​യി​ലെ​ത്തി​യ​ത്. ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ൽ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന താ​രം അ​ടു​ത്ത​യി​ട​യ്ക്കാ​ണ് വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​യ​ത്. ഇ​ക്കാ​ര​ണ​ങ്ങ​ൾ​ക്കൊണ്ട് ഭാമയാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയിലെ "നായിക' എന്ന പ്രചരണമുണ്ടായിരുന്നു. ഇതോടെയാണ് ഭാമ തന്നെ വാർത്ത തള്ളി രംഗത്തുവന്നത്.

കി​ളി​രൂ​ർ പീ​ഡ​ന​ക്കേ​സി​ൽ ആ​രോ​പ​ണ​ വി​ധേ​യ​നാ​യ നി​ർ​മാ​താ​വി​ന് വേ​ണ്ടി​യാണ് പൾസർ സുനി ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ നായികയെ ആക്രമിച്ചത് എന്നായിരുന്നു വാർത്തകൾ. ഒ​രു ന​ട​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്പോ​ഴാ​യി​രു​ന്നു പ​ൾ​സ​റി​ന്‍റെ ആ​ദ്യ ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കിയിരുന്നു.

അന്യഭാഷയിലും തിരക്കേറിയ ഭാമ അടുത്ത് തന്നെ ആരംഭിക്കാൻ പോകുന്ന തെലുങ്ക് ചിത്രത്തിനുള്ള തയാറെടുപ്പിലാണ്. ഭാമയുടേതായി മലയാളത്തിൽ ഉടൻ റിലീസുകൾ ഒന്നുമില്ല. തെലുങ്കിൽ രണ്ടു ചിത്രങ്ങളിൽ ഭാമ കരാർ ഒപ്പിട്ടിട്ടുണ്ട്.