സംസ്കൃതി ഷേണായി വിവാഹിതയാകുന്നു
Monday, July 17, 2017 7:31 AM IST
അനാർക്കലിയിലെ ഉമ്മച്ചിക്കുട്ടിയായി മലയാളികളുടെ മനംകവർന്ന യുവനടി സംസ്കൃതി ഷേണായി വിവാഹിതയാകുന്നു. ദീർഘകാല സുഹൃത്തായ വിഷ്ണു നായരാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം ഞായറാഴ്ച നടന്നു. കൊച്ചി വൈറ്റിലയിലെ സ്റ്റാർ ചോയ്സ് ഓഡിറ്റോറിയത്തിലാ‍യിരുന്നു ചടങ്ങുകൾ നടന്നത്. സംസ്കൃതി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. പഠനം പൂർത്തിയാകാനുള്ളതിനാൽ വിവാഹത്തീയതി പിന്നീടേ നിശ്ചയിക്കുകയുള്ളൂവെന്നും നടി ഫേസ്ബുക്ക് പേജിൽ പറഞ്ഞു.ബ്ലാക്ക് ബട്ടർഫ്ളൈ എന്ന ചിത്രത്തിലൂടെയാണ് സംസ്കൃതി മലയാളസിനിമയിലെത്തുന്നത്. വേഗം, മരുഭൂമിയിലെ ആന എന്നീ ചിത്രങ്ങളിലും സംസ്കൃതി വേഷമിട്ടു.