മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും വീ​ണ്ടും
Thursday, July 20, 2017 1:20 AM IST
മോ​ഹ​ൻ​ലാ​ലി​നെ മ​ല​യാ​ള സി​നി​മ​യു​ടെ താ​ര​രാ​ജാ​വാ​യി വാ​ഴ്ത്ത​പ്പെ​ട്ട​തി​ന് പി​ന്നി​ൽ നി​ര​വ​ധി സി​നി​മ​ക​ളു​ണ്ട്. എ​ന്നാ​ൽ അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട സി​നി​മ​ക​ൾ ന​ര​സിം​ഹം, ആ​റാം ത​ന്പു​രാ​ൻ എ​ന്നീ ഷാ​ജി കൈ​ലാ​സ് ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു.

ഇ​ന്നും ലാ​ലേ​ട്ട​ന്‍റെ ആ​രാ​ധ​ക​ർ നെ​ഞ്ചോ​ട് ചേ​ർ​ത്തു വ​ച്ച ചി​ത്ര​ങ്ങ​ളാ​ണി​വ. ​വീ​ണ്ടും ഷാ​ജി കൈ​ലാ​സും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് നേ​ര​ത്തെ പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. മ​റ്റ് പ​ല സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ലാ​ണെ​ങ്കി​ലും മോ​ഹ​ൻ​ലാ​ൽ-ഷാ​ജി കൈ​ലാ​സ് കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. ചി​ത്രം 2018 ജ​നു​വ​രി 26 ന് ​റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.



ആ ​ദി​വ​സം സി​നി​മ റി​ലീ​സി​നെ​ത്തി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മു​ണ്ടെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. 2000 ജ​നു​വ​രി 26ന് ​ആ​യി​രു​ന്നു ന​ര​സിം​ഹം തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. 2018 ആകുന്പോ​ൾ ചി​ത്രം 18 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​ക​യാ​ണ്. ആ ​ദി​വ​സം ത​ന്നെ പു​തി​യ ചി​ത്രം റി​ലീ​സി​നെ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

ന​ര​സിം​ഹ​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യി​രു​ന്ന ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ഈ ചി​ത്ര​വും നി​ർ​മിക്കുന്നത്. രഞ്ജി പണിക്കരാകും ചത്രത്തിന്‍റെ രചന നിർവഹിക്കുക. ചി​ത്ര​ത്തി​ന് ന​ര​സിം​ഹ​ത്തി​ന്‍റെ ക​ഥ​യു​മാ​യി ഒ​രു സാ​മ്യ​വു​മി​ല്ലെ​ന്നാ​ണ് ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ മ​റ്റൊ​രു ക​ഥ​യാ​യി​രി​ക്കും ചി​ത്രം പ​റ​യു​ക. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം 2017 ഓ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക ആ​രാ​ണെ​ന്നു​ള്ള കാ​ര്യം ഇ​നി​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.