സുരഭിയുടെ മി​ന്നാ​മി​നു​ങ്ങ് തി​യ​റ്റ​റു​ക​ളിൽ
Friday, July 21, 2017 3:01 AM IST
ന​ടി സു​ര​ഭി ല​ക്ഷ്മി​ക്കു ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടിക്കൊ​ടു​ത്ത ചി​ത്രം മി​ന്നാ​മി​നു​ങ്ങ് വെള്ളിയാഴ്ച തിയറ്റ​റു​ക​ളി​ലെത്തി. അ​നി​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം റി​ലീ​സ് ആ​വു​ന്ന​തി​നു മു​ന്പുത​ന്നെ ദേ​ശീ​യ പു​ര​സ്കാ​രവേ​ദി​യി​ലേ​ക്കെ​ത്തി​യി​രു​ന്നു.

2016ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സു​ര​ഭി ല​ക്ഷ്മി​യെ തേ​ടി​യെ​ത്തി​യ​തു മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ലെ മ​ധ്യ​വ​യ​സ്ക​യാ​യ സ്ത്രീ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. നി​ലനി​ൽ​പ്പി​നുവേ​ണ്ടി പോ​രാ​ടു​ന്ന സ്ത്രീ​യു​ടെ ക​ഥ​യാ​ണു ചി​ത്രം പ​റ​യു​ന്ന​ത്. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലു​ടെ ശ്ര​ദ്ധ നേ​ടി​യ സു​ര​ഭി​യു​ടെ ക​രി​യ​റി​ലെ മി​ക​ച്ച ക​ഥാ​പാ​ത്രം ത​ന്നെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.