"ഈ അവസ്ഥയിൽ' എത്തിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് അതുൽ ശ്രീവ
Saturday, August 5, 2017 2:53 AM IST
കോളജ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സീരിയൽ താരം അതുൽ ശ്രീവ വിശദീകരണവുമായി രംഗത്ത്. മാധ്യമങ്ങളെയും പോലീസിനെയും രൂക്ഷമായി വിമർശിച്ചാണ് അതുൽ ശ്രീവ ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. 13 ദിവസം കോഴിക്കോട് ജില്ലാ ജയിലായിരുന്നു എന്ന മുഖവുരയോടെയാണ് വിശദീകരണം തുടങ്ങുന്നത്. അതിന് കാരണമായ സംഭവം എല്ലാവരും അറിഞ്ഞുകാണുമെന്ന് കരുതുന്നു. തനിക്കെതിരേ വാർത്ത നൽകിയ മാധ്യമങ്ങൾ കോളജിൽ എങ്കിലും അന്വേഷിക്കണമായിരുന്നുവെന്നും തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചതാണോ നിങ്ങളുടെ മാധ്യമധർമമെന്നും അതുൽ ചോദിച്ചു.

ഒരു സാധാരണക്കാരനായിരുന്ന തന്‍റെ ജീവിതം ഇങ്ങനെയാക്കി തന്നതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും പക്ഷേ ഇതിലും ശക്തിയോടെ താൻ തിരിച്ചുവരുമെന്നും അതുൽ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.