അ​നു​ഷ്ക​യു​ടെ മ​നം ക​വ​ർ​ന്ന മ​ല​യാ​ള ഗാ​നം
Saturday, August 5, 2017 6:27 AM IST
ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​നു​ഷ്ക ഷെ​ട്ടി. തെ​ന്നി​ന്ത്യ​യു​ടെ സ്വീ​റ്റി ഷെ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നു​ഷ്ക​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു മ​ല​യാ​ള ഗാ​നം. യു​വ​താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി അ​ധി​കം വൈ​കാ​തെ​യാ​യി​രു​ന്നു ഗാ​നം ആ​ല​പി​ച്ച ശ്വേ​ത മോ​ഹ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​നു​ഷ്ക​യു​ടെ ക​മ​ന്‍റ് എ​ത്തി​യ​ത്.

ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജും മി​യ​യും നാ​യി​ക​നാ​യ​കന്മാ​രാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ബോ​ബി. ബോ​ബി​യി​ലെ പ​തി​യെ പ​തി​യെ... എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് അ​നു​ഷ്ക ഷെ​ട്ടി​യു​ടെ മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്. ഷെ​ബി തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ബോ​ബി​യി​ലെ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് റോ​ണി റാ​ഫേ​ലാ​ണ്. ഗാ​ന​ത്തെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ന്ന ക​മ​ന്‍റ് ആ​ണ് അ​നു​ഷ്ക പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​രി​ക​ളേ​യും സം​ഗീ​ത​ത്തേ​യും ഗാ​യ​ക​രേ​യും പ്ര​ശം​സി​ച്ച അ​നു​ഷ്ക ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ച്ച ന​ടീ​ന​ടന്മാ​രേ​യും പ്ര​ശം​സി​ക്കു​ന്നു​ണ്ട്.

ഹ​രി​ശ​ങ്ക​റും ശ്വേ​ത മോ​ഹ​നും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഹ​രി​ശ​ങ്ക​റി​ന്‍റെ ശ​ബ്ദ​മാ​ധു​ര്യ​ത്തെ ഏ​റെ പ്ര​ശം​സി​ക്കു​ന്നു​ണ്ട് അ​നു​ഷ്ക. കു​ടും​ബ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കും വി​ധം ന​ർ​മത്തി​ൽ പൊ​തി​ഞ്ഞ് അ​വ​തരി​പ്പി​ക്കു​ന്ന പ്ര​ണ​യ ക​ഥ​യാ​ണ് ബോ​ബി. ചി​ത്ര​ത്തി​ന്‍റെ പ്രി​വ്യു ക​ണ്ട ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ചി​ത്ര​ത്തെ​ക്കു​റി​ച്ച് മി​ക​ച്ച് അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.