ഞാന്‍ അറിഞ്ഞില്ല: ശ്വേത
Tuesday, August 8, 2017 3:00 PM IST
ഒാണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സി​നി​മാ​താ​ര​ങ്ങ​ൾ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളെ ബ​ഹി​ഷ്ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ളൊ​ന്നും ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ല​ഭി​ച്ചി​ല്ലെ​ന്നു ന​ടി ശ്വേ​ത മേ​നോ​ൻ.

സ​മീ​പ​കാ​ല​ത്തെ ചി​ല സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ടെ​ലി​വ​ഷ​ൻ ഷോ​ക​ളി​ൽ​നി​ന്നു മ​ല​യാ​ള ന​ടീ​ന​ടന്മാ​ർ വി​ട്ടു​നി​ൽ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശ്വേ​ത.

അ​ത്ത​രം നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ളൊ​ന്നും ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പു ല​ഭി​ക്കു​ന്പോ​ൾ​മാ​ത്രം അ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. പു​തി​യ ചി​ത്രം ന​വ​ൽ എ​ന്ന ജുവ​ലി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​റ​ബ് രാ​ജ്യ​ത്തേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം ര​ഞ്ജി​ലാ​ൽ ദാ​മോ​ദ​ര​നാ​ണു സം​വി​ധാ​നം ചെ​യ്ത​ത്. ആ​ണ്‍​വേ​ഷ​ത്തി​ലും ശ്വേ​ത മേ​നോ​ൻ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ൽ നി​ന്നു​ള്ള ഹോ​ളി​വു​ഡ് ന​ടി റിം ​ഖാ​ദി​യാ​ണ് നാ​യി​ക. ലൈ​ഫ് ഓ​ഫ് പൈ​യി​ലൂ​ടെ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടി​യ ആ​ദി​ൽ ഹു​സൈ​ൻ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

11 ന് ​റി​ലീ​സ് ചെ​യ്യു​ന്ന ന​വ​ൽ എ​ന്ന ജു​വ​ൽ ഇം​ഗ്ലീ​ഷി​ലും പു​റ​ത്തി​റ​ങ്ങും. ചാ​ന​ൽ ഷോ​ക​ളി​ൽ എ​ന്നും സ​ജീ​വ​മാ​യ ന​ടി​യാ​ണ് ശ്വേ​ത മേ​നോ​ൻ. നിരവധി ടെലിവിഷൻ ഷോ​ക​ളി​ൽ ശ്വേ​ത അ​വ​താ​ര​ക​യാ​യും വി​ധി​ക​ർ​ത്താ​വായും എ​ത്തി​യി​ട്ടു​ണ്ട്.