മ​ല​യാ​ളി​ക​ൾ​ക്ക് വേ​റി​ട്ട കാ​ഴ്ചാ​നു​ഭ​വ​മാ​വാ​ൻ ന​വ​ൽ എ​ന്ന ജു​വ​ൽ
Tuesday, August 8, 2017 4:31 AM IST
അ​പ​രി​ചി​ത ദേ​ശ​ങ്ങ​ളി​ലെ മ​ല​യാ​ളി ജീ​വി​ത​ത്തി​ന്‍റെ വേ​റി​ട്ട​ഭാ​വ​ങ്ങ​ളു​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ, ന​വ​ൽ എ​ന്ന ജു​വ​ൽ. ര​ഞ്ജി​ലാ​ൽ ദാ​മോ​ദ​ര​ൻ എ​ന്ന ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഈ ​സി​നി​മ കേ​ര​ള​ത്തി​ന്‍റെ​യും ഇ​റാ​ന്‍റെ​യും സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ള ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

ചി​ത്രം 11നു ​തിയ​റ്റ​റു​ക​ളി​ൽ എ​ത്തും. ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യയാ​യ ഇ​റാ​ഖി ന​ടി റീം ​കാ​ദി​മി​നും ബോ​ളി​വു​ഡ് ന​ട​ൻ ആ​ദി​ൽ ഹു​സൈ​നു​മൊ​പ്പം മ​ല​യാ​ള​ത്തി​ൽ നി​ന്നു ശ്വേ​ത ​മേ​നോ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​വു​ന്നു.

ശ്വേ​ത ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മേ​ക് ഓ​വ​ർ ചി​ത്ര​ത്തി​ന്‍റെ സ​സ്പെ​ൻ​സു​ക​ളി​ൽ ഒ​ന്നാ​ണ്. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ലാ​ലി​ന്‍റെ ക​ഥ​യ്ക്ക് അ​ധ്യാ​പ​ക​നാ​യ വി. ​കെ. അ​ജി​ത്കു​മാ​റും ര​ഞ്ജി​ലാ​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. ചെ​റി​യാ​ൻ മാ​ത്യു ആ​ല​ഞ്ചേ​രി​ൽ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജോ​ബി ജ​യിം​സും എ​ഡി​റ്റ് ചെ​യ്യു​ന്ന​ത് വി​ജ​യ​കു​മാ​റു​മാ​ണ്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​നൊ​പ്പം 15 വ​യ​സു​കാ​രി​യാ​യ കാ​വ്യ​മ​യി​യും ഗാ​ന​ര​ച​യി​താ​വാ​യ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം എം. ​ജ​യ​ച​ന്ദ്ര​നും പ​ശ്ചാ​ത്ത​ല സം​ഗീ​തം ഹോ​ളി​വു​ഡ് സം​ഗീ​ത​ജ്ഞ​നാ​യ എ​ഡി ടോ​റ​സു​മാ​ണ്.

കാ​വ്യ​മ​യി എ​ഴു​തി ശ്രേ​യ ഘോ​ഷാ​ൽ പാ​ടി​യ നീ​ലാ​ന്പ​ൽ നി​ലാ​വോ​ടു... എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം അ​ടു​ത്തി​ടെ ഹി​റ്റ് ചാ​ർ​ട്ടി​ൽ എ​ത്തി​യ മ​ല​യാ​ള ഗാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. സി​നോ​യ് ജോ​സ​ഫ് ശ​ബ്ദ​മി​ശ്ര​ണ​വും രം​ഗ​നാ​ഥ് ര​വി ശ​ബ്ദ​സം​വി​ധാ​ന​വും അ​ർ​ക്ക​ൻ എ​സ്. ക​ർ​മ ക​ലാ​സം​വി​ധാ​ന​വും എ​സ്. ബി. ​സ​തീ​ഷ് വ​സ്ത്രാ​ല​ങ്കാ​ര​വും ഒ​രു​ക്കു​ന്നു. സു​ധീ​ർ ക​ര​മ​ന, അ​നു​സി​ത്താ​ര, അ​ഞ്ജ​ലി നാ​യ​ർ, പാ​രി​സ് ല​ക്ഷ്മി, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​ന്പി, ചാ​ലി പാ​ല എ​ന്നി​വ​രാ​ണ് മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.