ഒടിയൻ 24ന് തുടങ്ങും; വാരണാസിയിൽ നിന്ന്
Wednesday, August 9, 2017 7:35 AM IST
ആ​രാ​ധ​ക​രെ അമ്പര​പ്പി​ക്കാ​ൻ അ​ത്ഭു​തകര​മാ​യ ഭാ​വ​മാ​റ്റ​ത്തോ​ടെ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് ഈമാസം 24ന് ​വാ​ര​ണാ​സി​യി​ൽ ആ​രം​ഭി​ക്കും. വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. മാ​ണി​ക്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ർ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ഹ​രി​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പീ​റ്റ​ർ ഹെ​യ്നാ​ണ് സം​ഘ​ട​നം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ലഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ സി​നി​മയുടെ ബജറ്റിന്‍റെ നല്ലൊരു ഭാ​ഗ​വും ചി​ല​വ​ഴിക്കു​ന്ന​ത് സം​ഘട്ടന​ത്തി​നാ​യാ​ണ്. ഹൈ​ദ​രാ​ബാ​ദ്, പാ​ല​ക്കാ​ട് എ​ന്നിവിടങ്ങളാണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റ് ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.