ഗ്ലാ​മ​റ​സാ​യി അ​നു റാ​മ്പി​ൽ
Thursday, August 10, 2017 4:08 AM IST
അ​തീ​വ ഗ്ലാ​മ​റ​സാ​യി റാമ്പി​ൽ ചു​വ​ടുവ​ച്ച് അ​നു ഇ​മ്മാ​നു​വ​ൽ. അ​നു​വി​ന്‍റെ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഒ​രു ഫാ​ഷ​ൻ ഷോ​യി​ലാ​യി​രു​ന്നു റാ​ന്പി​ലെ അ​നു​വി​ന്‍റെ ഗ്ലാ​മ​ർ പ്ര​ദ​ർ​ശ​നം. സ്വ​പ്ന​സ​ഞ്ചാ​രി എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ മ​ക​ളാ​യി രം​ഗ​ത്ത് വ​ന്ന അ​നു ഇ​മ്മാ​നു​വ​ൽ, ആ​ക്‌ഷ​ൻ ഹീ​റോ ബി​ജു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​യ​ത്.

സ്വ​പ്ന സ​ഞ്ചാ​രി​ക്ക് ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്താ​യി​രു​ന്ന അ​നു ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. പി​ന്നീ​ട് മ​ജ്നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​നു തെ​ലു​ങ്കി​ലേ​ക്ക് ചേ​ക്കേ​റി. ഓ​ക്സി​ജ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. വി​ശാ​ലി​ന്‍റെ മി​ഷ്കി​ൻ ചി​ത്രം തു​പ്പ​രി​വാ​ല​നി​ലൂ​ടെ ത​മി​ഴി​ലും അ​നു അ​ര​ങ്ങേ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

ചിത്രങ്ങൾ കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.