ഓ​ണച്ചിത്ര​മാ​യി ‘താ​ങ്ക്യു വെ​രി​മ​ച്ച് ’എ​ത്തു​ന്നു
Friday, August 11, 2017 3:01 AM IST
കൗ​മാ​ര​ക്കാ​ര​ക്കാ​രു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​ങ്ക​ട​ത്തി​ന്‍റേ​യും ആ​ശ​ങ്ക​യു​ടേ​യും ക​ഥ പ​റ​യു​ന്ന ചി​ത്രം ‘താ​ങ്ക്യു വെ​രി​മ​ച്ച്’ ഓ​ണ​ത്തി​ന് തി​യ​റ്റ​റി​ലെ​ത്തും.​ സജിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആ​ർ.​അ​ജി​ത്ത് ക​ഥയും തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവുമൊരുക്കുന്നു.

അ​രു​ണ്‍ സി​ദ്ധാ​ർഥൻ, മു​കു​ന്ദ​ൻ, ബാ​ബു ന​ന്പൂ​തി​രി, ലെ​ന, ക​ല്യാ​ണി, ക​ലാ​ശാ​ല ബാ​ബു, ഗൗ​രി​കൃ​ഷ്ണ, ബി​ജു​കു​ട്ട​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, വി.​കെ.​ബൈ​ജു, ടോ​ണി, മാ​സ്റ്റ​ർ ശ​ബ​രീ​കൃ​ഷ്ണ, അ​ശ്വി​ൻ.​ആ​ർ.​അ​ജി​ത്ത്, കൃ​ഷ്ണ​നി​ള, ഷി​ബു ചെ​ല്ല​മം​ഗ​ലം, ഡോ.​ഫ​യാ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം മു​ൻ ക​ള​ക്ട​ർ ബി​ജു പ്ര​ഭാ​ക​ർ, അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി., ഐ.​ജി.​ശ്രീ​ജി​ത്ത് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.​

പി.​ഇ. ​ഉ​ഷയുടെ വരികൾക്ക് ​റെ​ജു ജോ​സ​ഫ് സംഗീതം നല്കുന്നു. ​ചോ​ക്ലേ​റ്റ് ഫി​ലിം​സിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.