നാ​ടി​നു സു​കൃ​ത​മാ​യി "എ​ന്‍റെ നാ​ട് '
Friday, August 11, 2017 1:35 PM IST
കേ​ര​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ഹ്ര​സ്വ ചി​ത്ര​മാ​ണ് "എ​ന്‍റെ നാ​ട് '. ക​ക്ഷി​ഭേ​ദ​മെ​ന്യേ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്രം ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലൈ​റ്റ് വി​ഷ്വ​ൽ മീ​ഡി​യ നി​ർ​മി​ക്കു​ന്നു. വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫി​ഷ​റീ​സ് മ​ന്ത്രി ജെ.മേ​ഴ്സി​ക്കു​ട്ടി​യ​മ്മ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, ചി​റ്റ​യം ഗോ​പ​കു​മാ​ർ, മ​ഹി​ളാ പ്ര​വ​ർ​ത്ത​ക സൂ​സ​ൻ​കോ​ടി, എ​സ്.ശി​വ​ൻ​പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ശാ​സ്താം​കോ​ട്ട ഗ​വ. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ൽ​കു​മാ​ർ, കെ.​എം.​ആ​ർ. ഗു​രു മു​നീ​ർ അ​ഹ​മ്മ​ദ്, അ​ന​ഘ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

അ​ന്താ​രാ​ഷ്ട്ര അ​വ​യ​വ​ദാ​ന ചി​ത്ര​മാ​യ ജീ​വാ​മൃ​ത​ത്തി​നു​ശേ​ഷം ഗി​രീ​ഷ് ക​ല്ല​ട സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് എ​ന്‍റെ നാ​ട്.​ പ്രോ​ജ​ക്ട് ഡി​സൈ​ൻ നിർവഹിച്ചിരിക്കുന്നത് കൊ​ല്ലം എ​ഡി​സി ജ​ന​റ​ൽ വി. ​സു​ദേ​ശ​നാണ്, അ​ജീ​ഷ് ശൂ​ര​നാ​ടിന്‍റേതാണ് തി​ര​ക്ക​ഥ.