ദുല്‍ഖര്‍ ബോളിവുഡിലേക്ക് ?
Saturday, August 12, 2017 4:35 AM IST
യു​വ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​നാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ൽ പെ​ട്ടു നെ​ട്ടോ​ട്ട​മോ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് താ​ര​മി​പ്പോ​ൾ. അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ല​ട​ക്കം നി​ല​വി​ൽ അ​ഞ്ച് സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ലാ​ണ് ദു​ൽ​ഖ​ർ. എ​ന്നാ​ൽ മ​ല​യാ​ളി ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചുകൊ​ണ്ട് ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചും വാ​ർ​ത്ത വ​ന്നി​രി​ക്കു​ക​യാ​ണ്.

റോ​ണി സ്ക്രു​വാ​ല നി​ർമി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ദു​ൽ​ഖ​ർ ബോ​ളി​വു​ഡി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. അ​ക്ഷ​യ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ദു​ൽ​ഖ​റി​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ ഇ​ർ​ഫാ​ൻ ഖാ​ൻ, മി​ഥി​ല പ​ൽ​ക്ക​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

സെ​പ്റ്റം​ബ​റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. ത​മി​ഴി​ൽ നേ​ര​ത്തെ ത​ന്നെ അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ തെ​ലു​ങ്കി​ലും താ​രം അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​തം പ​റ​യു​ന്ന മ​ഹാ​ന​ദി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദു​ൽ​ഖ​ർ തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്ന​ത്. ചി​ത്ര​ത്തി​ൽ ജെ​മി​നി ഗ​ണേ​ശ​ന്‍റെ വേ​ഷ​മാ​ണ് ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തൊ​ട്ടുപി​ന്നാ​ലെ ദു​ൽ​ഖ​റും സാ​യ് പ​ല്ല​വി​യും മ​ല​യാ​ള ത്തി​ൽ അ​ഭി​ന​യി​ച്ച ക​ലി എ​ന്ന സി​നി​മ​യും തെ​ലു​ങ്കി​ലേക്കെ​ത്തു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ആ​ദ്യ​മാ​യി ദു​ൽ​ഖ​ർ അ​ഭി​ന​യി​ച്ച​ത് ത​മി​ഴി​ലാ​യി​രു​ന്നു. ഓ​കെ ക​ണ്‍​മ​ണി എ​ന്ന ചി​ത്ര​ത്തി​ൽ നി​ത്യ മേ​നോ​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. ചി​ത്രം തെ​ലു​ങ്കി​ലും ഡ​ബ്ബ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.