നിവിന്‍റെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ ശ​ര​ത് കു​മാ​റും
Monday, August 14, 2017 7:26 AM IST
ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ എ​ഴു​തി​ചേ​ർ​ക്ക​പ്പെ​ട്ട വി​ഖ്യാ​ത ക​ള്ള​ൻ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​യി നി​വി​ൻ പോ​ളി എ​ത്തു​ന്ന ചി​ത്രം "കാ​യം​കു​ളം കൊ​ച്ചു​ണ്ണി'​യി​ൽ കോ​ളി​വു​ഡ് ആ​ക്ഷ​ൻ ഹീ​റോ ശ​ര​ത്കു​മാ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തും. പഴശിരാജയിലെ ഇടച്ചേന കുങ്കൻ അടക്കം ശക്തമായ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ മലയാളത്തിൽ അ​വ​ത​രി​പ്പി​ച്ചി​ട്ടുള്ള ശരത് കുമാറിന് മലയാളത്തിലും ആരാധകർ നിരവധിയാണ്.

അ​ദ്ദേ​ഹ​ത്തെ കൂ​ടാ​തെ അ​ങ്ക​മാ​ലി ഡ​യ​റീ​സി​ൽ അ​പ്പാ​നി ര​വി​യെ അ​വ​ത​രി​പ്പി​ച്ച ശ​ര​ത്ത് കു​മാ​ർ, സ​ണ്ണി വെ​യ്ൻ, അ​മ​ലാ പോ​ൾ, ക​ന്ന​ഡ ന​ടി പ്രി​യ​ങ്ക തി​മ്മേ​ഷ് എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.