എന്താണ് സൗന്ദര്യരഹസ്യം..‍? അനുഷ്ക പറയുന്നു
Wednesday, August 16, 2017 6:37 AM IST
ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​ത്ത അ​നു​ഷ്ക! തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ സ്വീ​റ്റി ഷെ​ട്ടി​യാ​യ അ​നു​ഷ്ക ഇ​ന്ന് ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ്. ബാ​ഹു​ബ​ലി എ​ന്ന് ഇ​തി​ഹാ​സ ചി​ത്ര​മാ​ണ് അ​നു​ഷ്ക​യു​ടെ പ്രേ​ക്ഷ​ക പ്രീ​തി വ​ർ​ധി​പ്പി​ച്ച​ത്. അ​നു​ഷ്ക​യേ​ക്കു​റി​ച്ച് അ​റി​യാ​ൻ ആ​രാ​ധ​ക​ർ എ​പ്പോ​ഴും ത​ത്പ​ര​രാ​ണ്. താ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ ര​ഹ​സ്യം ത​ന്നെ​യാ​യി​രു​ന്നു അ​തി​ൽ പ്ര​ധാ​നം. ത​ന്‍റെ ആ​രാ​ധ​ക​ർ​ക്കാ​യി ഇ​പ്പോ​ഴിതാ ത​ന്‍റെ സൗ​ന്ദ​ര്യ​ ര​ഹ​സ്യം താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ത​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ്ര​ധാ​ന ര​ഹ​സ്യം വെ​ള്ളം കു​ടി​ക്കു​ന്ന​താ​ണെ​ന്നാ​ണ് അ​നു​ഷ്ക പ​റ​യു​ന്ന​ത്. ഒ​രു ദി​വ​സം ആ​റ് ലി​റ്റ​ർ വെ​ള്ളം വ​രെ കു​ടി​ക്കും. ശ​രീ​ര സൗ​ന്ദ​ര്യ​ത്തി​ൽ വെ​ള്ള​ത്തി​നു​ള്ള പ​ങ്ക് ഗ​വേ​ഷ​ക​രും അ​ടി​വ​ര​യി​ടു​ന്നു​ണ്ട​ത്രേ. വെ​ള്ളം ക​ഴി​ഞ്ഞാ​ൽ മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​കം ഭ​ക്ഷ​ണ ക്ര​മ​മാ​ണ്. കി​ട്ടു​ന്ന​തെ​ല്ലാം വാ​രി​വ​ലി​ച്ച് തി​ന്നു​ന്ന ശീ​ലം അ​നു​ഷ്ക​യ്ക്കി​ല്ല. ബ്ര​ഡും തേ​നു​മാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും കഴിക്കും.

മാ​ത്ര​മ​ല്ല അ​നു​ഷ്ക ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ല. പോ​കാ​റി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കൃ​ത്രി​മ​മാ​യ കോ​സ്മ​റ്റി​ക്സ് ക്രീ​മു​ക​ളും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. മു​ഖ​ത്ത് പു​ര​ട്ടാ​ൻ തേ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് ച​ർ​മ്മ​ത്തെ മൃ​ദു​ല​വും തി​ള​ക്ക​മു​ള്ള​തു​മാ​ക്കു​ന്നു. നാ​ര​ങ്ങ ഉ​പ​യോ​ഗി​ച്ച് കാ​ലു​ക​ളി​ലെ ക​റു​ത്ത പാ​ട് ക​ള​യും. മു​ടി​യും കൃ​ത്രി​മ​മാ​യ​തൊ​ന്നും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ന​ന്നാ​യി എ​ണ്ണ തേ​ച്ച് കു​ളി​ക്കും. വെ​ളി​ച്ചെ​ണ്ണ​യും ഒ​ലി​വ് ഓ​യി​ലു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്ഥി​ര​മാ​യി യോ​ഗ ചെ​യ്താ​ണ് ശ​രീ​രം ഫി​റ്റാ​യി സൂ​ക്ഷി​ക്കു​ന്ന​ത്. മു​പ്പ​ത് മി​നി​ട്ട് വ്യാ​യാ​മം ചെ​യ്യും. രാ​ത്രി എ​ട്ടു മ​ണി​യാ​കു​ന്ന​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ക്കും. സൗ​ന്ദ​ര്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​റ​ക്ക​ത്തി​നും പ​ങ്കു​ണ്ടെ​ന്നാ​ണ് അ​നു​ഷ്ക പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.