എൻകൗണ്ടർ കഥയുമായി ഷാജി കെെലാസിന്‍റെ മുഖ്യൻ
Friday, August 18, 2017 2:08 AM IST
ഒരുകാലത്ത് സൂപ്പർഹിറ്റുകളുടെ തോഴനായിരുന്ന ഷാജി കൈലാസ് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നു. എ​ൻ​കൗ​ണ്ടർ സ്പെഷലിസ്റ്റിന്‍റെ ക​ഥ പ​റ​യുന്ന മു​ഖ്യ​ൻ എ​ന്ന ചി​ത്രം​ റിലീസിനൊരുങ്ങുകയാണ്. പാ​ദു​വാ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ഓ​ഗ​സ്റ്റ് 25ന് തി​യറ്റ​റി​ലെ​ത്തും.

കോളിവുഡ് താരം ആർ.കെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ബലറാമിനെ അവതരിപ്പിക്കുന്നത്. ത​ലൈ​വാ​സ​ൽ വി​ജ​യ്, ആ​ശി​ഷ് വി​ദ്യാ​ർഥി, സ​ന്പ​ത്ത്, റോ​ജ, മീ​നാ​ക്ഷി ദീ​പ്തി, സീ​ത എ​ന്നി​വ​രും ചിത്രത്തിൽ മറ്റ് വേഷങ്ങളെ അവതരിപ്പിക്കുന്നു. ഹം​സ ​കു​ന്ന​ത്തേ​രിയുടെ വരികൾക്ക് ശ്രീ​കാ​ന്ത് ദേ​വ സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.