ദിനേശ് ബാബുവിന്‍റെ "കൃഷ്ണം' റിലീസിനൊരുങ്ങി
Sunday, August 20, 2017 3:30 AM IST
മ​ഴ​വി​ല്ല് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം, ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ​കൃ​ഷ്ണത്തിന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് പി. ​എ​ൻ. ബ​ല​റാ​മി​ന്‍റെ​യും, മ​ക​നും ചി​ത്ര​ത്തി​ലെ നാ​യ​ക​നു​മാ​യ അ​ക്ഷ​യ്കൃ​ഷ്ണ​ന്‍റെയും ജീ​വി​ത​ത്തി​ൽ നടന്ന ഒരു സംഭവമാണ് കൃ​ഷ്ണം എന്ന സിനിമയ്ക്കു പിന്നിൽ. അ​ക്ഷ​യ് കൃ​ഷ്ണ​ന്‍റെ ജീ​വി​ത​ക​ഥ അറി​ഞ്ഞ ദി​നേ​ശ് ബാ​ബു ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യി അദ്ദേഹത്തെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദി കിംഗ്, ദി ക​മ്മീ​ഷ​ണ​ർ, ധ്രുവം തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ കാ​മ​റാ​മാ​ൻ കൂടിയായിരുന്നു ദിനേശ് ബാബു.

അ​ക്ഷ​യ്കൃ​ഷ്ണ​ന്‍റെ മാ​താ​വ് മീ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പിക്കുന്നത് പ​ഴ​യ​കാ​ല നാ​യി​ക ശാ​ന്തി​കൃ​ഷ്ണയാണ്. രൺജി പ​ണി​ക്ക​ർ, സാ​യി​കു​മാ​ർ തു​ട​ങ്ങിയവരും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ​മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ജോലിക​ൾ പു​രോ​ഗ​മി​ക്കു​ന്നു. സന്ധ്യയുടെ വരികൾക്ക് ഹ​രിപ്ര​സാ​ദ് ആ​ർ. സംഗീതം നല്കുന്നു. പി​എ​ൻബി ​സി​നി​മാ​സി​നു​വേ​ണ്ടി പി. ​എ​ൻ. ബ​ല​റാമാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.