രാഷ്‌ട്രീയപാതയിൽ ഗാ​യ​ത്രി സു​രേ​ഷ്
Sunday, August 20, 2017 11:48 PM IST
"ക​ല, വി​പ്ല​വം, പ്ര​ണ​യം’ എ​ന്ന ആ​ഷി​ക് അ​ക്ബ​ർ അ​ലി ചി​ത്ര​ത്തി​ൽ ഗാ​യ​ത്രി സു​രേ​ഷ് നാ​യി​ക​യാ​യെ​ത്തു​ന്നു. കോ​ള​ജ് പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ശ​ക്ത​യാ​യ ക​മ്യൂ​ണി​സ്റ്റു​കാ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ഗാ​യ​ത്രി അ​ഭി​ന​യി​ക്കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ളി​ൽ ധൈ​ര്യ​ത്തോ​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ക​യും അ​തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന ഗ്രീ​ഷ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഗാ​യ​ത്രി അ​വ​ത​രി​പ്പി​ക്കു​ക.

സു ​സു സു​ധി വാ​ൽ​മീ​കം, ഉൗ​ഴം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ട​ൻ അ​ൻ​സ​ൻ പോ​ളാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ. ഗ​സ്റ്റ് ല​ക്ച​റ​റാ​യി കോ​ള​ജി​ൽ പ​ഠി​പ്പി​ക്കാ​നെ​ത്തു​ന്ന ഗാ​യ​ത്രി​യു​ടെ കോ​സ്റ്റ്യൂം മു​ൻ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ന​ല്​കു​ന്ന സൂ​ച​ന.

ഈ ​മാ​സം റി​ലീ​സ് ചെ​യ്ത വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക​യാ​ണ് ഗാ​യ​ത്രി​യു​ടെ പു​തി​യ സി​നി​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.