കഥാപാത്രത്തിനായി തല മൊട്ടയടിച്ച് ഷംന
Tuesday, August 22, 2017 12:33 AM IST
പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി ന​ടി ഷം​ന കാ​സിം ത​ല മൊ​ട്ട​യ​ടി​ച്ചി​രി​ക്കു​ന്നു! അ​തി​ൽ ത​നി​ക്കൊ​ട്ടും സ​ങ്ക​ട​വും മ​നഃസാ​ക്ഷി​ക്കു​ത്തു​മി​ല്ലെ​ന്നു ഷം​ന. കൊ​ടിവീ​ര​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഷം​ന കാ​സിം ഈ ​സാ​ഹ​സ​ത്തി​നു ത​യാ​റാ​യ​ത്.

"കൊ​ടി​വീ​ര​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ത​ല മൊ​ട്ട​യ​ടി​ച്ച​ത്. അ​തി​ൽ എ​നി​ക്കൊ​ട്ടും മ​നഃ​സാ​ക്ഷി​ക്കു​ത്തി​ല്ല. സം​വി​ധാ​യ​ക​നി​ലും തി​ര​ക്ക​ഥ​യി​ലും ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. മു​ത്ത​യ്യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ, ശ​ശി​കു​മാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും എ​നി​ക്ക് പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ത​ല ഷേ​വ് ചെ​യ്ത ചി​ല രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്. അ​ത് എ​ന്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു എ​ന്ന​ത് സ​സ്പെ​ൻ​സാ​ണ്. എ​ന്നും ചെ​യ്യു​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് സം​തൃ​പ്തി​യാ​ണ്. ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ച്ചി​ല്ല. ത​ല മൊ​ട്ട​യ​ടി​ക്ക​ണം എ​ന്ന് പ​റ​യു​ന്പോ​ൾ എ​ല്ലാ​വ​രും ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കും. പ​ക്ഷെ ഞാ​ൻ ആ​ലോ​ചി​ച്ച​ത്, ഈ ​അ​ടു​ത്ത കാ​ല​ത്ത് എ​നി​ക്ക് ഡാ​ൻ​സ് പ്രോ​ഗ്രാ​മോ മ​റ്റോ ഉ​ണ്ടോ എ​ന്ന് മാ​ത്ര​മാ​ണ്. വ​ള​രെ​യ​ധി​കം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണു കൊ​ടിവീ​ര​ൻ എ​ന്ന ചി​ത്രം ചെ​യ്യു​ന്ന​ത്'-​ഷം​ന പ​റ​യു​ന്നു.

മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്ത ശ​ര​വ​ക്ക​ത്തി എ​ന്ന ചി​ത്രം ഷം​ന പൂ​ർ​ത്തി​യാ​ക്കി. ഏ​റെ അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് ശ​ര​വ​ക്ക​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.