മ​മ്മൂ​ട്ടിയുടെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ വരുമോ‍? അ​മ​ൽ നീ​ര​ദ് പറയുന്നു
Tuesday, August 22, 2017 6:16 AM IST
മമ്മൂട്ടിയെ കുഞ്ഞാലിമരയ്ക്കാറാക്കി ഹിറ്റ് സംവിധായകൻ അമൽ നീരദ് സിനിമയൊരുക്കുന്നു എന്ന് നേരത്തെ തന്നെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇപ്പോഴി​താ വാർത്തകൾക്കു വിശദീകരണവുമായി അ​മ​ൽ നീ​ര​ദ് ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കുഞ്ഞാലിമരയ്ക്കാറെക്കുറിച്ച് ആലോചനകളുണ്ടായിരുന്നുവെന്നും എന്നാൽ ചിത്രം താൻ സംവിധാനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ എവിടെനിന്നാണ് വരുന്നതെന്ന് തനിക്കറിയില്ലെന്നും അമൽ നീരദ് പറഞ്ഞു.

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​ൻ​വ​ർ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ട്രാ​ൻ​സി​ന്‍റെ തി​ര​ക്കി​ലാ​ണ് താ​നി​പ്പോ​ഴെ​ന്നും അ​മ​ൽ നീ​ര​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത് അമൽ നീരദാണ്.

അതേസമയം, കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഓ​ഗ​സ്റ്റ് സി​നി​മാ​സ് ചി​ത്രം നി​ർ​മി​ക്കു​മെ​ന്നും അ​തി​നെ​കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​മ്മൂ​ട്ടി​യു​ടെ ജന്മദി​ന​മാ​യ സെ​പ്റ്റം​ബ​ർ ഏഴിന് ​അ​റി​യി​ക്കു​മെ​ന്നുമാണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.