ജാ​ക്ക് ഫ്രൂ​ട്ട്: ചെ​റു​പ്പ​ക്കാ​രു​ടെ മ​ധു​ര​മു​ള്ള ക​ഥ
Tuesday, August 22, 2017 10:09 PM IST
അ​നീ​സ്യ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം, അ​ർ​ജു​ൻ ബി​നു ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ​"ജാ​ക്ക് ഫ്രൂ​ട്ട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.

സ​ലാ​ല മൊ​ബൈ​ൽ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ൻ​വ​ർ ഷെ​റീ​ഫ്, ന​ന്ദ​ൻ ഉ​ണ്ണി, കോ​ട്ട​യം റ​ഷീ​ദ്, ടി. ​എ​സ്. രാ​ജു, അ​ഖി​ൽ പ്ര​ഭാ​ക​ർ, സാ​ജു കൊ​ടി​യ​ൻ, ര​തീ​ഷ് രാ​ജ്, മ​ങ്കാ മ​ഹേ​ഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. അ​ർ​ജു​ൻ ബി​നു, സാ​ബു, ശ്രീ​കു​മാ​ർ, നീ​തു മോ​ഹ​ൻ​ദാ​സ് എന്നിവരുടെ വരികൾക്ക് പാ​ർ​ഥ​സാ​ര​ഥി, കെ. ​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സാ​ബു എന്നിവർ ഈണംപകരുന്നു.

ചി​ത്ര​ത്തി​ന്‍റെ പൂ​ജ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ൽ ന​ട​ന്നു. മ​ന്ത്രി എം. ​എം. മ​ണി ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ റി​ലീ​സ് ഡപ്യൂട്ടി ​സ്പീ​ക്ക​ർ വി. ​ശ​ശി നി​ർ​വഹി​ച്ചു. സി​നി​മാ രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.