നടുറോഡിലെ ദുരനുഭവം വിവരിച്ച് ഇല്യാന
Tuesday, August 22, 2017 11:40 PM IST
നടുറോഡിൽ കാറിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് തെന്നിന്ത്യൻ താരസുന്ദരി ഇല്യാന ഡിക്രൂസ്. സം​ഭ​വ​ത്തെക്കു​റി​ച്ച് ഇ​ല്യാ​ന ട്വീ​റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് മും​ബൈ മി​റ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ആരാധകരെന്ന പേരിൽ എത്തിയ ഒരുകൂട്ടം ചെറുപ്പക്കാർ തന്‍റെ കാർ ആക്രമിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ ഒ​രു പു​രു​ഷ​നും താ​ൻ അ​വ​കാ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഇ​ല്യാ​ന ട്വീ​റ്റി​ൽ പ​റ​ഞ്ഞു. താ​നൊ​രു സ്ത്രീ​യാ​ണ് താ​ൻ ഈ ​പ​റ​ഞ്ഞ വാ​ച​ക​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക​രു​ത് എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​ല്യാ​ന​യു​ടെ ട്വീ​റ്റ് അ​വ​സാ​നി​ച്ച​ത്.

"ഒ​രു ഫാ​ഷ​ൻ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കാ​റി​ൽ പോ​വു​ക​യാ​യി​രി​ന്നു ഞാ​ൻ. ട്രാ​ഫി​ക് സി​ഗ്ന​ൽ മാ​റാ​ൻ കാ​ത്തു​കി​ട​ക്കു​ന്പോ​ഴാ​ണ് യു​വാ​ക്ക​ളു​ടെ ശ​ല്യ​മു​ണ്ടാ​യ​ത്. എ​ന്‍റെ കാ​റാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ സ​മീ​പം നി​ർ​ത്തി​യ കാ​റി​ലെ ചെ​റു​പ്പ​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റാ​ൻ തു​ട​ങ്ങി. കാ​റി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലി​ൽ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി, ഒ​രാ​ൾ കാ​റി​ന്‍റെ മു​ക​ളി​ലെ ബോ​ണ​റ്റ് തു​റ​ന്ന് അ​തി​ൽ ക​മി​ഴ്ന്നു കി​ട​ന്ന് ത​ന്നെ ക​ളി​യാ​ക്കി ചി​രി​ക്കാ​ൻ തു​ട​ങ്ങി. എ​നി​ക്ക് വേ​ണ​മെ​ങ്കി​ൽ അ​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കാ​മാ​യി​രു​ന്നു. പ​ക്ഷെ അ​ത​വ​രെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ക്കു​മെ​ന്ന് ക​രു​തി​യ​തി​നാ​ൽ ചെ​യ്തി​ല്ല. അ​വ​ർ ആ​റു പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ഡ്രൈ​വ​റെ മ​ർ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ത​നി​ക്ക് ത​ട​യാ​ൻ ആ​കു​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്. ഇ​നി​യും ഇ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ ബോ​ഡി​ഗാ​ർ​ഡി​നെ നി​യ​മി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും'- ഇ​ല്യാ​ന വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.