സാ​യിയു​ടെ ഫി​ദ മ​ല​യാ​ള​ത്തി​ലേ​ക്ക്
Friday, September 8, 2017 1:12 AM IST
സാ​യി പ​ല്ല​വി ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം ഫി​ദ മൊ​ഴി മാ​റ്റി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. ശേ​ഖ​ർ ക​മു​ല സം​വി​ധാ​നം ചെ​യ്ത ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ മ​ല​ർ മി​സി​നെ പോ​ലെ ത​ന്നെ സാ​യ് പ​ല്ല​വി​യു​ടെ തെ​ലു​ങ്കി​ലെ ഭാ​നു​മ​തി​യും ത​രം​ഗ​മാ​യി​രു​ന്നു.ഇ​നി ആ ​ഭാ​നു​മ​തി​യെ മ​ല​യാ​ളി​ക​ൾ​ക്കും കാ​ണാം. സാ​യി​യു​ടെ ഫി​ദ മ​ല​യാ​ള​ത്തി​ലേ​ക്കും മൊ​ഴി മാ​റി പ്ര​ദ​ർ​ശ​ന​ത്തി​ന് വ​രാ​ൻ പോ​വു​ക​യാ​ണ്.

സം​വി​ധാ​യ​ക​ൻ ബി ​ഉ​ണ്ണി​കൃ​ഷ്ണ​നാ​യി​രു​ന്നു ഈ ​വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. തെ​ലു​ങ്കി​ൽ വ​ൻ​വി​ജ​യം നേ​ടി​യ ഫി​ദ എ​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തി, ത​ന്‍റെ വി​ത​ര​ണ ക​ന്പ​നി​യാ​യ ആ​ർ ഡി ​ഇ​ല്യു​മി​നേ​ഷ​ൻ​സ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്നു, ടീ​സ​ർ കാ​ണു​ക എ​ന്നും പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ ടീ​സ​റും ത​ന്‍റെ ഒൗ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ പു​റ​ത്ത് വി​ട്ടി​രു​ന്നു.

ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം പ​റ്റു​ന്ന ന​ടി​മാ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് സാ​യി ഉ​യ​ർ​ന്ന​ത് കേ​വ​ലം ഒ​ന്നു ര​ണ്ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു. നി​ല​വി​ൽ മ​ല​യാ​ള​ത്തി​ൽ ര​ണ്ട് സി​നി​മ​യും തെ​ലു​ങ്കി​ലെ ഒ​രു സി​നി​മ​യി​ലു​മാ​ണ് സാ​യി നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്.