മ​മ്മൂ​ട്ടി വീ​ണ്ടും പോ​ലീ​സ് വേ​ഷ​മ​ണി​യു​ന്നു
Friday, September 8, 2017 5:20 AM IST
ക​സ​ബ​യി​ലെ സി​ഐ രാ​ജ​ൻ സ​ഖ​റി​യ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തി​നു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും കാക്കിയണി​യു​ന്നു. ന​വാ​ഗ​ത​നാ​യ ഷാ​ജി പ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ- ഒ​രു പോ​ലീ​സ് സ്റ്റോ​റി​' എ​ന്നാ​ണ് പേ​രി​ട്ടി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ ജന്മദി​ന​ത്തി​ലാ​ണ് പ്രേ​ക്ഷ​ക​രു​മാ​യി പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ ഈ ​വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകൻ ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2018 ജ​നു​വ​രി​യി​ൽ എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ചിത്രം മമ്മൂട്ടി ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന സ്റ്റൈലിഷ് ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ അറിയിച്ചു. താരം ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളിൽ നിന്നു വ്യത്യസ്തമായ ഒന്നായിരിക്കും ചിത്രത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.