"ഗ്രാമോദയം' ഓഡിയോ റിലീസ് നടന്നു
Friday, September 8, 2017 11:03 PM IST
മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന "ഗ്രാമോദയം' എന്ന ചിത്രത്തിന്‍റെ ഓഡിയോ റിലീസ് തിരുവനന്തപുരത്ത് നടന്നു. നടൻ മധു മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. മാർക് എക്സ് മീഡിയയുടെ ബാനറിൽ പ്രഭു വി.സി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് പ്രഭുവാണ്. സംവിധായകൻ പ്രവീണ്‍ ചലച്ചിത്ര താരം അർച്ചനക്ക് നൽകി ഓഡിയോ സിഡി പ്രകാശംനം ചെയ്തു.

നിരണം സന്തോഷ് രചന നിർവഹിക്കുന്ന ഗ്രാമോദയത്തിന്‍റെ ഛായാഗ്രാഹകൻ ബെന്നി ആശംസയാണ്. സുരേഷ് കല്പക, അരുണ്‍ മോഹന, മനേഷ് മാധവൻ, അനീസ്യ പി.രാജൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങളെഴുതുന്നത്. വിദ്യാധരൻ മാസ്റ്റർ, ലിജോ ജോൺസൺ എന്നിവർ ഗാനങ്ങൾക്ക് ഈണം ഒരുക്കും. വേണുഗോപാൽ, മധു ബാലകൃഷ്ണൻ, വിധുപ്രതാപ്, ജിഷ്ണു ജയപ്രകാശ്, അരവിന്ദ്, ചന്ദ്രലേഖ, ഗായത്രി തുടങ്ങിയവരാണ് ഗാനങ്ങൾക്ക് ശബ്ദം നൽകുന്നത്.

മധു, മാമുക്കോയ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, പുന്നപ്ര പ്രശാന്ത്, പത്മരാജൻ, സജി, ശെൽവരാജ്, അർച്ചന, സംഗീത മോഹൻ, ശാലുമേനോൻ തുടങ്ങി പ്രമുഖരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ചിത്രം ആലപ്പുഴ, കുട്ടനാട്, ഇടുക്കി എന്നിവിങ്ങളിലായി ചിത്രീകരിക്കും. പിആർഒ ഏബ്രഹാം ലിങ്കൺ.