പ​രി​ണീ​തി ചോ​പ്ര ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സം അം​ബാ​സഡ​ർ
Saturday, September 9, 2017 3:06 AM IST
ബോ​ളി​വു​ഡ് ന​ടി പ​രി​ണീ​തി ചോ​പ്ര​യെ ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ഫ്ര​ണ്ട്സ് ഓ​ഫ് ഓ​സ്ട്രേ​ലി​യ (എ​ഫ്ഒ​എ) എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​ണീ​തി ചോ​പ്ര​യെ ഇ​ന്ത്യ​യി​ൽ നി​ന്നു​മു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സഡ​റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ന്ത്യ​യു​ടെ​യും ഓ​സ്ട്രേ​ലി​യ​യു​ടെ​യും ബ​ന്ധം കൂ​ടു​ത​ൽ ഉൗ​ഷ്മ​ള​മാ​ക്കാ​ൻ താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കും, ത​ന്നെ സം​ബ​ന്ധി​ച്ച് ഈ ​സ്ഥാ​നം ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നും പ​രി​ണീ​തി സ്ഥാ​ന​മേ​റ്റ​തി​നു ശേ​ഷം പ്ര​തി​ക​രി​ച്ചു. രോ​ഹി​ത് ഷെ​ട്ടി​യു​ടെ ഗോ​ൽ​മാ​ൽ എ​ഗൈ​ൻ സി​നി​മ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.