അ​മ​ല​യ​ല്ല ക്വീ​ൻ, അ​തു മ​ഞ്ജി​മ
Saturday, September 9, 2017 3:07 AM IST
ബോ​ളി​വു​ഡ് ചി​ത്രം ക്വീ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു​വെ​ന്ന് നേ​ര​ത്തേ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ക​ങ്ക​ണ റ​ണൗ​ട്ടി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത ക്വീ​ൻ 2014ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്പോ​ൾ അ​മ​ല പോ​ൾ മു​ഖ്യ​വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന.

എ​ന്നാ​ൽ മ​ഞ്ജി​മ​യാ​യി​രി​ക്കും നാ​യി​ക​യാ​കു​ക എ​ന്ന​താ​ണ് പു​തി​യ വി​വ​രം. നീ​ല​കാ​ന്ത സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി കു​റേ സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലാ​ണ് മ​ഞ്ജി​മ ഇ​പ്പോ​ൾ. ഉ​ദ​യ​നി​ഥി സ്റ്റാ​ലി​ൻ നാ​യ​ക​നാ​കു​ന്ന ഇ​പ്പ​ടി വെ​ല്ലു​മാ​ണ് മ​ഞ്ജി​മ​യു​ടെ പു​തി​യ ചി​ത്രം.