സണ്ണിയുടെ "കു​ഞ്ഞു​ണ്ണി കു​ണ്ഠി​ത​നാ​ണ്' എത്തുന്നു
Sunday, September 10, 2017 12:56 AM IST
ആ​ൻ മ​രി​യ ക​ലി​പ്പി​ലാ​ണ്, പോ​ക്കി​രി സൈ​മ​ണ്‍ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം സ​ണ്ണി വെ​യ്ൻ നായകനാകുന്ന കു​ഞ്ഞു​ണ്ണി കു​ണ്ഠി​ത​നാ​ണ് എ​ന്ന ചി​ത്രം ഒരുങ്ങുന്നു. പ​തി​നെ​ട്ടി​ലേ​റെ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ എ​ട്ടു​കാ​ലി എ​ന്ന ഹ്ര​സ്വ​ചി​ത്ര​മൊ​രു​ക്കി​യ പ്രി​ൻ​സ് ജോ​യ് ആ​ണ് സം​വി​ധാ​യ​ക​ൻ. ക​രി​ങ്കു​ന്നം സി​ക്സ​സ്, അ​ല​മാ​ര എ​ന്നീ സി​നി​മ​ക​ളി​ലെ സം​വി​ധാ​ന സ​ഹാ​യി​യായിരുന്നു പ്രി​ൻ​സ്.

സ​ണ്ണി വെ​യ്​നി​നൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി ഒ​രു നാ​യ​യും ചി​ത്ര​ത്തി​ലു​ണ്ട്. സി​നി​മ​യു​ടെ ഫ​സ്റ്റ്‌ലു​ക്ക് പോ​സ്റ്റ​റി​ലും മോ​ഷ​ൻ ടീ​സ​റി​ലും കു​ന്നി​ൻ മു​ക​ളി​ൽ പു​റം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന സ​ണ്ണി വെ​യ്​നും കൂ​ട്ടി​രി​ക്കു​ന്ന നാ​യ​യു​മാ​ണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.