ഇതാ എന്‍റെ അല്ലി; ഒടുവിൽ പൃഥ്വി ആ ചിത്രം പങ്കുവച്ചു
Monday, September 11, 2017 1:10 AM IST
സി​നി​മ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മൊ​ക്കെ സ​ജീ​വ​മാ​യ പൃ​ഥ്വി​രാ​ജ് ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​തം പ​ര​മാ​വ​ധി ആ​രാ​ധ​ക​രി​ൽ​നി​ന്ന് മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. എ​ന്നാ​ൽ മ​ക​ളു​ടെ മൂ​ന്നാം ജന്മദി​ന​ത്തി​ൽ കു​ഞ്ഞി​ന്‍റെ സു​ന്ദ​ര​മാ​യ ചി​ത്രം ഫേ​സ്ബു​ക്കി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യ് പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് പൃ​ഥ്വി. ചി​ത്രം ഇ​തി​നോ​ട​കം​ത​ന്നെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ത​ന്‍റെ​യോ കു​ടും​ബ​ത്തി​ന്‍റെയോ താ​ര​പ്ര​ഭ ഒ​രി​ക്ക​ലും മ​ക​ളു​ടെ ബാ​ല്യ​ത്തെ ബാ​ധി​ക്ക​രു​ത് എ​ന്ന നി​ർ​ബ​ന്ധ​മു​ള്ള പൃ​ഥ്വി മ​ക​ൾ അ​ലം​കൃ​ത മേ​നോ​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തു​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി പ​ങ്കു​വ​ച്ചി​രു​ന്നി​ല്ല. മ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്താ​ലും അ​തി​ൽ മു​ഖം മ​റ​ച്ചി​രി​ക്കും.

മ​ക​ൾ​ക്ക് ജന്മദി​ന ആ​ശം​സ​ക​ൾ അ​റി​യി​ച്ചാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ പോ​സ്റ്റ്. പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ല്ലി എ​ന്ന അ​ലം​കൃ​ത ന​ന്ദി അ​റി​യി​ച്ച​താ​യും പൃ​ഥ്വി പ​റ​ഞ്ഞു. മ​ക​ളെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റു​ക​ളി​ൽ സ​ണ്‍ ഷൈ​ൻ എ​ന്നാ​ണ് പൃ​ഥ്വി അ​വ​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മു​ന്പ് സ്കൂ​ളി​ൽ ചേ​ർ​ത്ത​പ്പോ​ഴും ഇ​തേ അ​ഭി​സം​ബോ​ധ​ന​യി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. ഏതായാലും പൃഥ്വിയുടെ സൺഷെെനിന്‍റെ മുഖം കണ്ട സന്തോഷത്തിലാണ് ആരാധകർ