നിവിന്‍റെയും തൃഷയുടെയും "ഹേയ് ജൂഡ്' പൂർത്തിയാകുന്നു
Monday, September 11, 2017 1:19 AM IST
തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മൊ​ക്കെ വ​ള​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ തൃ​ഷ പു​റ​ത്തു​വി​ട്ടു. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ നി​വി​നും തൃ​ഷ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​ങ്കു​വ​ച്ച ഫോ​ട്ടോ​ക​ൾ ഇ​തു​ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​ഗീ​ത​ത്തി​ന് ഏ​റെ പ്ര​ാധാ​ന്യം​ന​ൽ​കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ശ്യാ​മ​പ്ര​സാ​ദാ​ണ് സം​വി​ധാ​യ​ക​ൻ. ഗോ​വ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. നി​വി​നും തൃ​ഷ​യും അ​വ​രു​ടെ ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത​ര​ത്തി​ലു​ള്ള വേ​ഷ​മാ​ണ് ഹേ​യ് ജൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​കേ​ഷ്, നീ​ന കു​റു​പ്പ്, പ്ര​താ​പ് പോ​ത്ത​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.