പ്രണയിക്കാൻ പൃഥ്വിയും പാർവതിയും വീണ്ടും
Wednesday, September 13, 2017 12:27 AM IST
എ​ന്നു നി​ന്‍റെ മൊ​യ്തീ​നി​ലൂ​ടെ മി​ക​ച്ച താ​ര​ജോ​ഡി​ക​ളാ​യി പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും വീ​ണ്ടും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണ് മൈ ​സ്റ്റോ​റി. മൊ​യ്തീ​നു ശേ​ഷം ഈ ​താ​ര​ജോ​ഡി​ക​ൾ വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​ന്ന​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു പ്രേ​ക്ഷ​ക​ർ.

വ​സ്ത്രാ​ല​ങ്കാ​ര രം​ഗ​ത്ത് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച റോ​ഷ്നി ദി​ന​ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ നി​ന്നും മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള പു​ര​സ്കാ​ര​വും അ​വ​ർ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ആ​ർ.​എ​സ് വി​മ​ൽ സം​വി​ധാ​നം ചെ​യ്ത എ​ന്നു നി​ന്‍റെ മൊ​യ്തീ​നി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി ക​വ​ർ​ന്നെ​ടു​ത്ത താ​ര​ങ്ങ​ളാ​ണ് പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും. മൊ​യ്തീ​നും കാ​ഞ്ച​ന​മാ​ല​യു​മാ​യി ഇ​വ​ർ ശ​രി​ക്കും ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി അ​ത്ര​മേ​ൽ ഇ​ഴു​കി​ച്ചേ​രാ​ൻ ഇ​രു​വ​ർ​ക്കും ക​ഴി​ഞ്ഞി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ മ​റ്റൊ​രു പ്ര​ണ​യക​ഥ​യു​മാ​യാ​ണ് പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും ഇ​നി എ​ത്തു​ക.

തൊ​ണ്ണൂ​റു​ക​ളി​ൽ തു​ട​ങ്ങു​ന്ന പ്ര​ണ​യം ഇ​പ്പോ​ഴ​ത്തെ കാ​ല​ത്ത് എ​ത്തി നി​ൽ​ക്കു​ന്നി​ട​ത്താ​ണ് സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത്. ര​ണ്ട് കാ​ല​ഘ​ട്ട​ങ്ങ​ളി​ലു​ള്ള പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ചി​ത്ര​ത്തി​ന്‍റെ മോഷൻ പോസ്റ്റർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ൻ​രെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.