കൺഫ്യൂഷൻ വേണ്ട, കീർത്തി പറയും ആ ചിത്രത്തിന്‍റെ രഹസ്യം.!
Wednesday, September 13, 2017 11:48 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സി​നി​മ​യാ​ണ് മ​ഹാ​ന​ദി. മു​ൻ​കാ​ല ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സാ​വി​ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് കീ​ർ​ത്തി സു​രേ​ഷാ​ണ്.

ശ​രീ​ര​ഭാ​രം കൂ​ട്ടി​യും മ​റ്റും സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം ന​ടി ന​ട​ത്തു​ന്നു​ണ്ട്. അ​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ കീ​ർ​ത്തി​യു​ടെ ഒ​രു ചി​ത്രം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. പ​ട്ടുസാ​രി​യു​ടു​ത്ത് പൊ​ട്ടു തൊ​ട്ടു വ​ലി​യ ക​മ്മ​ലും മാ​ല​യും ധ​രി​ച്ച് നി​ൽ​ക്കു​ന്ന കീ​ർ​ത്തി​യു​ടെ ചി​ത്രം ക​ണ്ട​പ്പോ​ൾ സാ​വി​ത്രി​യു​ടെ ലു​ക്കാ​ണെ​ന്ന് പ​ല​രും തെ​റ്റി​ധ​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ ​ചി​ത്ര​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ തു​റ​ന്നുപ​റ​ഞ്ഞ് കീ​ർ​ത്തി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ഹാ​ന​ദി​യി​ലെ ലു​ക്ക് ഇ​ത​ല്ലെ​ന്നും താ​ൻ ഒ​രു പ്ര​മു​ഖ വ​സ്ത്ര സ്ഥാ​പ​ന​ത്തി​ന് ന​ൽ​കി​യ പ​ര​സ്യ​ത്തി​ലെ ചി​ത്ര​മാ​ണെ​ന്നു​മാ​ണ് കീ​ർ​ത്തി പ​റ​ഞ്ഞ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ചി​ത്രം പ​ങ്കു​വെ​ച്ച് കീ​ർ​ത്തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ഹാ​ന​ദി​യി​ലെ ചി​ത്ര​ങ്ങ​ളൊ​ന്നും അ​ടു​ത്തൊ​ന്നും പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.

മ​ഹാ​ന​ദി​യി​ൽ ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​റും സാ​വി​ത്രി​യു​ടെ ഭ​ർ​ത്താ​വു​മാ​യി​രു​ന്ന ജെ​മി​നി ഗ​ണേ​ശ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.