ഷൂട്ടിംഗിനിടെ വഴക്കിട്ട് സായി; നായകൻ ഇറങ്ങിപ്പോയി
Wednesday, September 20, 2017 11:51 PM IST
തെ​ലു​ങ്കി​ലെ ആ​ദ്യ ചി​ത്ര​മാ​യ ഫി​ദ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം അ​ടു​ത്ത സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലാ​ണ് സാ​യി പ​ല്ല​വി​യി​പ്പോ​ൾ. എ​ന്നാ​ൽ അ​തി​നി​ടെ സി​നി​മ​യു​ടെ സെ​റ്റി​ൽ നാ​യി​ക​യും നാ​യ​ക​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ കാ​ര്യം പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. ന​ട​ൻ നാ​നി​യു​മാ​യി​ട്ടാ​ണ് സാ​യി വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യ​ത്. ഇ​തോ​ടെ നാ​നി ഷൂ​ട്ടിംഗ് നി​ർ​ത്തി ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങിപ്പോവു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സാ​യി പ​ല്ല​വി ക്ഷ​മ പ​റ​ഞ്ഞ​തോ​ടെ പ്ര​ശ്നം അ​വ​സാ​നി​ച്ചു.

സാ​യി പ​ല്ല​വി​യു​ടെ തെ​ലു​ങ്കി​ലെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് മി​ഡി​ൽ ക്ലാ​സ് അ​ബ്ബാ​യ്. ചി​ത്ര​ത്തി​ൽ നാ​നി​യും സാ​യി​യു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണ​ത്ത​നി​ടെ താ​ര​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ വ​ഴ​ക്ക് തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് പു​റ​ത്തു വി​ട്ട​ത്.



നാ​നി​യും സാ​യി പ​ല്ല​വി​യും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന രം​ഗ​മാ​യി​രു​ന്നു ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ന​ട​ന്ന് വ​രു​ന്ന​തി​നി​ട​യി​ൽ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സാ​യി ക്ഷു​ഭി​ത​യാ​യി നാ​നി​യോ​ട് സം​സാ​രി​ക്കു​ക​യുമാ​യി​രു​ന്നു. ഇ​തോ​ടെ നാ​നി സെ​റ്റി​ൽ നി​ന്നു ദേ​ഷ്യ​പ്പെ​ട്ട് ഇ​റ​ങ്ങി​പ്പോ​യി. ചി​ത്രീ​ക​ര​ണം പാ​തി വ​ഴി​യി​ൽ നി​ർ​ത്തേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​യി പ​ല്ല​വി ന​ട​നോ​ട് മാ​പ്പു പ​റ​യേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു. സാ​യി മാ​പ്പ് പ​റ​ഞ്ഞ​തോ​ടെ നാ​നി തി​രി​കെ വ​രി​ക​യും ശേ​ഷം ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ദ്യ സി​നി​മ​യ്ക്ക് ശേ​ഷം സാ​യി പ​ല്ല​വി​യു​ടെ വ​ള​ർ​ച്ച അ​തി​വേ​ഗ​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ നി​ന്നും ര​ണ്ട് സി​നി​മ​ക​ളിൽ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം തെ​ലു​ങ്കി​ലേ​ക്കാ​യി​രു​ന്നു സാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ന്‍റെ പ്രേ​മ​ത്തി​ലെ മ​ല​രി​നെപ്പോലെ തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ച്ച ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​വും സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു.​മ​ല​യാ​ള​ത്തി​ൽ പ്രേ​മം എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ക​ലി എ​ന്ന ചി​ത്ര​ത്തി​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു സാ​യി തെ​ലു​ങ്കി​ലേ​ക്ക് പോ​യി​രു​ന്ന​ത്.ക​രു എ​ന്ന ത​മി​ഴ് സി​നി​മ​യി​ലും സാ​യി പ​ല്ല​വി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഹൊ​റ​ർ ചി​ത്ര​മാ​ണ് ക​രു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വും ന​ട​ന്നുവ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.