പറവ കാണാൻ പോകുന്നവരോട് ദുൽഖറിന് പറയാനുള്ളത്
Thursday, September 21, 2017 4:06 AM IST
സൗ​ബി​ൻ ഷ​ഹീ​ർ ആ​ദ്യമായി സം​വി​ധാ​നം ചെ​യ്യു​ന്ന പ​റ​വ​യി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം കു​ഞ്ഞി​ക്ക​യാ​ണ്. ചിത്രം ഇന്ന് തീയറ്ററിലെത്തിയിരിക്കേ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ത​ന്‍റെ പ്രി​യ സു​ഹൃ​ത്തി​നു വേ​ണ്ടി ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഒ​രു അ​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ദുൽഖർ.

പ​റ​വ ആ​ദ്യദി​നം കാ​ണാ​ൻ പോ​കു​ന്ന എ​ല്ലാ​വ​രോ​ടു​മാ​യി എ​നി​ക്കൊ​രു അ​ഭ്യ​ർ​ഥ​ന​യു​ണ്ട് എന്നുപറഞ്ഞാണ് ദുൽഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ദ​യ​വാ​യി സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ ഒ​ന്നും ഷൂ​ട്ട് ചെ​യ്യ​രു​ത്, ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ, സം​ഘ​ട​ന രം​ഗ​ങ്ങ​ൾ, പാ​ട്ട് രം​ഗ​ങ്ങ​ൾ എ​ന്നി​വ​യൊ​ന്നും ചി​ത്രീ​ക​രി​ക്ക​രു​ത് എന്ന് താരം ആരാധകരോട് അഭ്യർഥിക്കുന്നു.

"ആ​വേ​ശം കൊ​ണ്ട് ചെ​യ്യു​ന്ന​താ​ണ് ഇ​തെ​ന്ന് എ​നി​ക്ക് അ​റി​യാം. എ​ന്നാ​ൽ ഈ ​രം​ഗ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ലോ ഇ​ന്‍റ​ർ​നെ​റ്റി​ലോ പ്ര​ച​രി​ച്ചാ​ലോ? അ​ത് വ്യാ​ജ​പ​തി​പ്പി​നു തു​ല്യ​മാ​കി​ല്ലേ..‍? ഡി​വി​ഡി, ബ്ലൂ ​റേ എ​ന്നി​വ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ത് മ​റ്റൊ​രു വി​ഷ​യം. ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത​ല്ല. അ​തി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​വാ​ൻ മാ​ത്രം അ​ഭ്യ​ർ​ഥി​ക്കു​ന്നു....' - ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ആദ്യദിനം തന്നെ തീയറ്ററിൽ മികച്ച പ്രതികരണമാണ് പറവ നേടുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സൗബിനും മുനീർ അലിയും ചേര്‍ന്നാണ്. കി​സ്മ​ത്ത് താ​രം ഷെ​യ്ൻ നി​ഗം, ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ അ​ശോ​ക​ൻ, സൈ​നു​ദ്ദീ​ന്‍റെ മ​ക​ൻ ദി​നി​ൽ സൈനുദ്ദീൻ, സി​ദ്ദി​ഖ്, ആ​ഷി​ക് അ​ബു, ജേ​ക്ക​ബ് ഗ്രി​ഗ​റി, സൃ​ന്ദ അ​ഷാ​ബ് തു​ട​ങ്ങി​യ​വ​രാ​ണു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങൾക്കു ജീവൻ പകരുന്നത്.

ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ് ദ് മൂവി ക്ലബിന്‍റെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രം കൂടിയാണ് പറവ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.