ഗുര്‍മീതിന്‍റെ ജീവിതം സിനിമയാകുന്നു; ഹണിപ്രീതാകാന്‍ രാഖി
Saturday, September 23, 2017 4:10 AM IST
ആ​ൾ​ദൈ​വം ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. പീ​ഡ​ന​ക്കേ​സി​ൽ 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യു​ന്ന സ്വ​യം പ്ര​ഖ്യാ​പി​ത ദൈ​വ​ത്തി​ന്‍റെ ജീ​വി​തം സി​നി​മ​യാ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം വി​വാ​ദ​ങ്ങ​ളും ത​ല​പൊ​ക്കി​യി​ട്ടു​ണ്ട്. ഗു​ർ​മീ​തി​ന് പു​റ​മേ വ​ള​ർ​ത്തുമ​ക​ളെ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​ണി​പ്രീ​തി​ന്‍റെ ക​ഥ​യും പ്ര​ധാ​ന​മാ​യി​രി​ക്കും.

ന​രേ​ന്ദ്ര മോ​ദി ആ​രാ​ധി​ക​യും ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ർ ന​ടി​യു​മാ​യ രാ​ഖി സാ​വ​ന്താ​ണ് ചി​ത്ര​ത്തി​ൽ ഹ​ണി​പ്രീ​താ​യി എ​ത്തു​ന്ന​ത്.പോ​ലീ​സ് തേ​ടു​ന്ന കൊ​ടുംകു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളാ​ണ് ഹ​ണി​പ്രീ​ത്. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​വ​ർ ഒ​ളി​വി​ലാ​ണ്.

ഗു​ർ​മീ​തി​ന്‍റെ​യും ഹ​ണി​യു​ടെ​യും ആ​ഡം​ബ​ര ജീ​വി​ത​വും കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ളും മ​റ്റു വി​വാ​ദ​ങ്ങ​ളും സി​നി​മ​യി​ലു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ഗു​ർ​മീ​തി​ന്‍റെ മ​ക​ൾ എ​ന്നു പ​റ​യു​ന്നെ​ങ്കി​ലും ഇ​വ​ർ ത​മ്മി​ൽ അ​ത്ത​ര​ത്തി​ലു​ള്ള ബ​ന്ധ​മ​ല്ലെ​ന്ന് ഹ​ണി​യു​ടെ ഭ​ർ​ത്താ​വും വെ​ളി​പ്പെ​ടു​ത്തി. ദേ​ര ​സ​ച്ച സൗ​ദ​യു​ടെ പ്ര​ധാ​നി​യാ​യ ഹ​ണി​യാ​ണ് മ​റ്റു പെ​ണ്‍​കു​ട്ടി​ക​ളെ ഗു​ർ​മീ​തി​ന് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ഭ​ർ​ത്താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ടു​ത്ത ആ​രാ​ധി​ക​യെ​ന്ന് പേ​രു കേ​ട്ട താ​ര​മാ​ണ് രാ​ഖി സാ​വ​ന്ത്. മോ​ദി​യു​ടെ ചി​ത്രം പ​തി​ച്ച വ​സ്ത്ര​വു​മാ​യി ഇ​തി​നു മു​ൻ​പ് രാ​ഖി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. അ​സു​തോ​ഷ് മി​ശ്ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഗു​ർ​മീ​ത് റാം ​റ​ഹി​മാ​യി റാ​സ മു​റാ​ദാ​ണ് എ​ത്തു​ന്ന​ത്. അ​ജാ​സ് ഖാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.