ജീ​വി​ത​ത്തി​ൽ ഇ​നി ഒ​രു പ​ങ്കാ​ളി​യു​ണ്ടാ​വി​ല്ല: ലെ​ന
Saturday, September 23, 2017 4:28 AM IST
ഇ​നി ത​ന്‍റെ ജീ​വി​ത​ത്തി​ൽ പ​ങ്കാ​ളി ഉ​ണ്ടാ​കി​ല്ല എ​ന്നു ന​ടി ലെ​ന. ഇ​ത്ര​യേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു എ​ങ്കി​ലും ആ​ളു​ക​ൾ​ക്ക് ഇ​പ്പോ​ഴും അ​റി​യേ​ണ്ട​തു നാ​ലു വ​ർ​ഷം മു​ന്പു വേ​ർ​പെ​ടു​ത്തി​യ വി​വാ​ഹ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ്. സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ പ​ണ്ടെ അ​നു​മ​തി ത​ന്നി​ട്ടു​ണ്ട്. സൈ​ക്കോ​ള​ജി പ​ഠി​ച്ച​തും മോ​ഡ​ലിം​ഗ് ചെ​യ്ത​തും സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തും എ​ല്ലാം എ​ന്‍റെ മാ​ത്രം ഇ​ഷ്ട​പ്ര​കാ​ര​മാ​യി​രു​ന്നു. സ്വ​ന്തം വ്യ​ക്തി​ത്വം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് താ​ൻ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ നി​ർ​ബ​ന്ധി​ച്ച് ഒ​ന്നും ചെ​യ്യാ​ൻ ആ​രും പ്രേ​രി​പ്പി​ക്കി​ല്ല. ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ​രെ പി​ണ​ക്കാ​തെ മു​ഖ​ത്തു നോ​ക്കി പ​റ​യു​ന്ന​താ​ണു ശീ​ലം. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പ​ഠ​നം വ്യ​ക്തി​ക​ളെ മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

അ​ക​ലം പാ​ലി​ക്കേ​ണ്ടി​ട​ത്തു കൃ​ത്യ​മാ​യി അ​തു ചെ​യ്യാ​റു​ണ്ട്. പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ താ​ത്പര്യം ഇ​ല്ല. പ​ഴ​യ​തു​ത​ന്നെ കാ​ത്തു സൂ​ക്ഷി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ബംഗളൂരുവിൽ ഫ്ലാ​റ്റു വാ​ങ്ങി​യ​തി​ൽ പി​ന്നെ പ​ല​പ്പോ​ഴും അ​വി​ടെ​യാ​ണ്. ബോ​ളി​വു​ഡി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു- ലെ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.