സത്യനും ശ്രീനിയും വീണ്ടും; നായകൻ യുവതാരം
Thursday, October 5, 2017 2:45 AM IST
മലയാളസിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ‌ സമ്മാനിച്ച സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ശ്രീനിവാസന്‍റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകൻ. ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ ക​ഥ​യ്ക്കു ശേ​ഷം സ​ന്ത്യ​ൻ അ​ന്തി​ക്കാ​ടും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചിത്രം കൂടിയാണിത്.

ദി​ലീ​ഷ് പോ​ത്ത​ന്‍റെ തൊ​ണ്ടി​യും മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലെ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ അ​ഭി​ന​യ​ത്തെ പ്ര​ശം​സി​ച്ച് സത്യൻ അന്തിക്കാട് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​രു​ന്നു. വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​ബ​ണ്‍ ആ​ണ് ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ അ​ടു​ത്ത ചി​ത്രം. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ ജോ​മോ​ന്‍റെ സു​വി​ശേ​ഷങ്ങളാണ് സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.