പ​ത്തു കോ​ടി​യു​ടെ താ​ര​വി​വാ​ഹം?
Friday, October 6, 2017 2:54 PM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​കം കാ​ത്തി​രി​ക്കു​ന്ന മാം​ഗ​ല്യ​മാ​ണ് സാമ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും. മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​തി​ർ വ​ര​ന്പു​ക​ളെ​ല്ലാം ക​ട​ന്ന് ഇ​രു​വ​രും വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഗോ​വ​യി​ൽ വ​ച്ചാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ആ​റി​നും എ​ട്ടി​നു​മാ​ണ് വി​വാ​ഹം. ക്രി​സ്ത്യ​ൻ മ​താ​ചാ​ര പ്ര​കാ​ര​വും ഹി​ന്ദു വി​ശ്വാ​സ പ്ര​കാ​ര​വും വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് നാ​ഗ​ചൈ​ത​ന്യ​യു​ടെ അ​ച്ഛ​ൻ നാ​ഗാ​ർ​ജു​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

നൂ​റ് പ്ര​മു​ഖ​രു​ടെ ലി​സ്റ്റാ​ണ് വി​വാ​ഹ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​കം കാ​ത്തി​രി​ക്കു​ന്ന വി​വാ​ഹ​ത്തി​ന്‍റെ ചെ​ല​വ് എ​ത്ര​യാ​ണെ​ന്ന് അ​റി​യാ​മോ... പ​ത്തു കോ​ടി രൂ​പ​യാ​ണ​ത്രെ വി​വാ​ഹ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. വി​വാ​ഹ ശേ​ഷ​വും ഇ​രു​വ​രും അ​ഭി​ന​യ​രം​ഗ​ത്തു​ണ്ടാ​വും. ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ൾ കാ​ര​ണം ഇ​പ്പോ​ൾ ഹ​ണി​മൂ​ണി​നു സ​മ​യ​മി​ല്ല. ക്രിസ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്ത് പോ​യി ന്യൂ ​ഇ​യ​റും ക​ഴി​ഞ്ഞേ മ​ട​ങ്ങി​യെ​ത്തൂ. ഇ​താ​ണ​ത്രെ ദ​ന്പ​തി​ക​ളു​ടെ ഹ​ണി​മൂ​ണ്‍ പ്ലാ​ൻ.