അനുഷ്ക-പ്രഭാസ് വിവാഹം ഉടൻ..?
Friday, October 6, 2017 5:13 AM IST
ഒ​ന്നി​ല​ധി​കം സി​നി​മ​ക​ളി​ൽ നാ​യി​കാ​നാ​യ​കന്മാ​രാ​യി അ​ഭി​ന​യി​ച്ചാ​ൽ പി​ന്നെ ആ ​താ​ര​ങ്ങ​ളു​ടെ പേ​രി​ൽ ഗോ​സി​പ്പു​ക​ൾ പു​റ​ത്ത് വ​രു​ന്ന​ത് പ​തി​വാ​ണ്. ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് പ്ര​ഭാ​സ്-​അ​നു​ഷ്ക ജോ​ഡി​ക​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

ബാ​ഹു​ബ​ലി​യ​ൽ നാ​യി​കാ​നാ​യ​കന്മാ​രാ​യി എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും ആ​രാ​ധ​ക​ർ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​രാ​യ​ത്. പി​ന്നീ​ട് താ​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്നു പ​പ്പ​രാ​സി​ക​ൾ. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. പ്രേ​ക്ഷ​ക​ർ പ​റ​ഞ്ഞുപ​റ​ഞ്ഞ് വാ​ർ​ത്ത സ​ത്യ​മാ​വാ​ൻ പോ​വു​ക​യാ​ണെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പ് ഉ​ട​ൻ ഉ​ണ്ടാ​വു​മെ​ന്നു​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ.

താ​ര​ങ്ങ​ളു​ടെ വി​വാ​ഹ​നി​ശ്ച​യം ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ഉ​ണ്ടാ​വു​മെ​ന്നും വി​വാ​ഹ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് അ​നു​ഷ്ക ശ​രീ​ര സം​ര​ക്ഷ​ണ​ത്തി​ന് പ്രാധാ​ന്യം കൊ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ ഡോ​ട്ട് കോം ​എ​ന്ന മാ​ധ്യ​മ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ര​ങ്ങ​ളു​ടെ പേ​രി​ൽ ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ച​ത് ഒ​രു ട്വീ​റ്റി​ൽ നി​ന്നു​മാ​യി​രു​ന്നു. സി​നി​മ നി​രു​പ​ക​നാ​യ ഉ​മൈ​ർ സ​ന്ദു എ​ന്ന​യാ​ളു​ടെ ട്വി​റ്റ​റി​ൽ ബാ​ഹു​ബ​ലി​യു​ടെ ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത അ​നു​ഷ്ക​യു​ടെ​യും പ്ര​ഭാ​സി​ന്‍റെ​യും വി​വാ​ഹം ഈ ​ഡി​സം​ബ​റി​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. പ്ര​ഭാ​സും അ​നു​ഷ്ക​യും പ​ര​സ്പ​രം ന​ൽ​കു​ന്ന സ്നേ​ഹ​വും സം​ര​ക്ഷ​ണ​വും അ​വ​രെ വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും താ​ര​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ട്വീ​റ്റി​ലൂ​ടെ സ​ന്ദു പ​റ​ഞ്ഞി​രു​ന്നു. വി​വാ​ഹ​ത്തക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെക്കു​റി​ച്ച് ഒ​ന്നും പു​റ​ത്ത് പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ഭാ​സ് മു​ന്പ് പ​റ​ഞ്ഞി​രു​ന്ന​ത്.

പ​ല​ർ​ക്കും എ​ന്‍റെ പ്ര​ണ​യ​ത്തെക്കു​റി​ച്ച് അ​റി​യ​ണ​മെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും അ​വ​രൊ​ക്കെ എ​ന്നെ മ​ന​സി​ലാ​ക്കു​മെ​ന്നും താ​നും അ​നു​ഷ്ക​യും ഒ​ന്പ​ത് വ​ർ​ഷ​മാ​യി പ​രി​ച​യ​മു​ള്ള​വ​രാ​ണെ​ന്നും ഇ​പ്പോ​ൾ ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്നും പ്ര​ഭാ​സ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന വി​വാ​ഹ​വാ​ർ​ത്ത​യാ​ട് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.