വില്ലന് ക്ലീൻ "യു' സർട്ടിഫിക്കറ്റ്
Friday, October 6, 2017 4:06 PM IST
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന് സെൻസർ ബോർഡിന്‍റെ "യു' സർട്ടിഫിക്കറ്റ്. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം പങ്കുവച്ചത്. ചിത്രം ഈമാസം 27ന് തീയറ്ററുകളിലെത്തും.

മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. മഞ്ജു വാര്യരാണ് നായിക. മോഹൻലാലിനൊപ്പം കോളിവുഡ് താരം വിശാൽ, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.

റോക്ക്‌ലിൻ‌ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു.ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഗ്രൂപ്പാണ് സംഗീതം.