അഞ്ജലി മേനോനാപ്പം മ​ട​ങ്ങിവ​ര​വി​നൊ​രു​ങ്ങി ന​സ്രി​യ
Sunday, October 8, 2017 5:02 AM IST
ബാ​ലതാ​ര​മാ​യി എ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന നടിയാണ് ന​സ്രി​യ ന​സീം. യു​വ​താ​രം ഫ​ഹ​ദ് ഫാ​സി​ലു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം സി​നി​മാ​യി​ൽ നി​ന്നും ന​സ്രി​യ വി​ട്ടു നി​ന്ന​പ്പോ​ൾ എ​ന്നാ​യി​രി​ക്കും ഒ​രു തി​രി​ച്ചു വ​ര​വ് എ​ന്ന് ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആരാധകർ.

ഇപ്പോഴിതാ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യതായാണ് റിപ്പോർട്ടുകൾ. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ ന​സ്രി​യ തി​രി​ച്ചു വ​രുമെന്നാണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. പേ​ര് ഇ​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്രത്തെയാ​ണ് ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നേരത്തെ, അ​ഞ്ജ​ലി മേ​നോ​ന്‍റെ മ​ഞ്ചാ​ടിക്കുരു​വി​ൽ പൃ​ഥ്വി​രാ​ജ് പ്രധാനവേഷത്തിലെത്തിയിരുന്നു. ബാംഗ്ലൂർ ഡേയ്സാണ് അഞ്ജലിയും നസ്രിയയും ഒന്നിച്ച ചിത്രം.

ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഈ ​മാ​സം 18ന് ​ആ​രം​ഭി​ക്കും. ഉൗ​ട്ടി, ദു​ബാ​യ് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. സൗ​ബി​ൻ ഷ​ഹീ​ർ സം​വി​ധാ​നം ചെ​യ്ത പ​റ​വ​യു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ ലി​റ്റി​ൽ സ്വ​യം​പ് പോ​ൾ ആ​ണ് ഇ​വി​ടെ​യും കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. എം. ​ജ​യ​ച​ന്ദ്ര​ൻ, രാ​ധു ദി​ക്ഷി​ത് എ​ന്നി​വ​രാ​ണ് സം​ഗീ​ത സം​വി​ധാ​നം. ലി​റ്റി​ൽ ഫി​ലിം​സ് ഇ​ന്ത്യ, ര​ജ​പു​ത്ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി അ​ഞ്ജ​ലി മേ​നോ​ൻ, ര​ജ​പു​ത്രാ ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.