വിവാഹവാർത്ത തള്ളാതെ പ്രഭാസ്
Monday, October 9, 2017 1:30 AM IST
ബ്രഹ്മാണ്ഡ ചിത്രം ബാ​ഹു​ബ​ലിയിലൂടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച താ​ര​ജോ​ഡികളായ പ്ര​ഭാ​സും അ​നു​ഷ്ക ഷെ​ട്ടി​യും വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്ന് അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. ഡി​സം​ബ​റി​ൽ ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. പ്ര​ഭാ​സും അ​നു​ഷ്ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് വ​ള​രെ നേ​ര​ത്തേ ഗോ​സി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഇ​രു​വ​രും മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ, അ​നു​ഷ്ക​യു​മാ​യു​ള്ള വി​വാ​ഹ വാ​ർ​ത്ത ത​ള്ളാ​തെയും കൊള്ളാതെയും പ്ര​ഭാ​സ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

‘ഒ​ന്പ​തു വ​ർ​ഷ​മാ​യി ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് ഞാ​നും അ​നു​ഷ്ക​യും. ഗോ​സി​പ്പു​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടാ​ക്ക​രു​തെ​ന്ന് ഇ​രു​വ​രും നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. ഇ​രു​വ​രും ഒ​രു കു​ടും​ബ​ത്തെ പോ​ലെ​യാ​ണ്. പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ വ​ന്ന​പ്പോ​ൾ ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ന്തെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യി. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ന്നു​മി​ല്ല. വി​വാ​ഹം എ​ന്‍റെ സ്വ​കാ​ര്യ​ത​യാ​ണ്. അ​തി​നെ നി​ങ്ങ​ൾ മാ​നി​ക്ക​ണം. വി​വാ​ഹം തീ​രു​മാ​നി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രേ​യും അ​റി​യി​ക്കും - പ്ര​ഭാ​സ് പ​റ​യുന്നു.