അ​ശ്ലീ​ല സ​ന്ദേ​ശം; യുവാവിന് ദു​ർ​ഗ​യു​ടെ എ​ട്ടി​ന്‍റെ പ​ണി!
Thursday, October 12, 2017 11:38 PM IST
മാ​ന്യ​ത​യു​ടെ കു​പ്പാ​യ​മി​ട്ട് ന​ട​ക്കു​ന്ന പ​ല​രും ത​രം കി​ട്ടി​യാ​ൽ ത​നി​നി​റം കാ​ട്ടാ​റു​ണ്ട്. ഫേ​സ്ബു​ക്ക് പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ത​നി നി​റം വെ​ളി​വാ​കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്. വി​മാ​നം എ​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ന​ർ​ത്ത​കി​യാ​യ ന​ടി ദു​ർ​ഗ കൃ​ഷ്ണ​യ്ക്കും സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യി. എ​ന്നാ​ൽ ഇ​ത് മ​റ​ച്ചു വ​യ്ക്കാ​തെ ഇ​തി​നെ​തി​രേ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ താ​രം ത​യാ​റാ​യി. ത​നി​ക്ക് ല​ഭി​ച്ച അ​ശ്ലീ​ല സ​ന്ദേ​ശ​വും ആ ​വ്യ​ക്തി​യു​ടെ പ്രൊ​ഫൈ​ലി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും ഉ​ൾ​പ്പെ​ടെ താ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തു.

ഞാ​നും നി​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. നി​ങ്ങ​ളു​ടെ സ​ഹോ​ദ​രി​യാ​ണ്. എ​ന്നാ​ൽ നി​ങ്ങ​ൾ ആ​രൊ​ക്കെ​യാ​ണ് യ​ഥാ​ർ​ഥ സ​ഹോ​ദ​രന്മാ​ർ എ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ, എ​ന്ന് പ​റ​ഞ്ഞാ​ണ് ദു​ർ​ഗ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. ആ​ട്ടി​ൻ തോ​ല​ണി​ഞ്ഞ ചെ​ന്നാ​യ്ക്ക​ളാ​ണ് പ​ല​രും. രാ​ത്രി​യാ​കു​ന്പോ​ഴാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ത​നി​നി​റം പു​റ​ത്ത് വ​രു​ന്ന​തെ​ന്നും താ​രം പ​റ​യു​ന്നു. ജോ​ബി​ൻ കെ ​ഗൂ​ഡ​ല്ലൂ​ർ എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രി​ക്കു​ന്ന​ത്. ആ ​അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ ഡി​ആ​ക്ടി​വേ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.