നിഴലാണെന്‍റച്ഛൻ: ഇ​ന്ദ്ര​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ
Thursday, October 12, 2017 11:49 PM IST
അ​ച്ഛനും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന "നി​ഴ​ലാ​ണെ​ന്‍റച്ഛൻ' എന്ന ചിത്രത്തിൽ ഇ​ന്ദ്ര​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ടി.​എ​സ്. മ​ണി​വ​ർ​ണ​നാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. വി.​വി. പ്രൊ​ഡ​ക്ഷ​ൻ​സി​നു​വേ​ണ്ടി ഡോ.​ശ്രീ​കു​മാ​ർ ജ​നാ​ർ​ദ്ദ​ന​ൻ പി​ള്ള നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ല്ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലിം അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ള്ള ടി. ​എ​സ്. മ​ണി​വ​ർ​ണ​ൻ പ്രമുഖ ജ്വല്ല​റി​യു​ടെ "​അ​നു​ഭ​വം അ​താ​ണ് സ​ത്യം...' എ​ന്ന പ​ര​സ്യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. കൊ​ന്ത​യും പൂ​ണൂ​ലും, ഡാ​ർ​വി​ന്‍റെ പ​രി​ണാ​മം, പോ​ക്കി​രി സൈ​മ​ണ്‍, ഡോ.​പ​ത്മ​ശ്രീ സ​രോ​ജ്കു​മാ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അഭിനയിക്കുകയും ചെയ്ത മ​ണി​വ​ർ​ണ​ൻ ഇപ്പോൾ സം​വി​ധാ​യകന്‍റെ കുപ്പായമണിയുകയാണ് നി​ഴ​ലാ​ണെ​ന്‍റച്ഛനിലൂടെ.

റിട്ടയേ​ർ​ഡ് അ​ധ്യാ​പ​ക​നും, മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥയാണ് ചി​ത്രം പറയുന്നത്. ഇ​ന്ദ്ര​ൻ​സാ​ണ് അ​ധ്യാ​പ​ക​നാ​കു​ന്ന​ത്. മ​ക​ന്‍റെ വേ​ഷം മ​നു​വും, അ​മ്മ​യു​ടെ വേ​ഷം ഉ​ഷൈ​ദ​യും അ​വ​ത​രി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ അറി​യ​പ്പെ​ടു​ന്ന ഐ​എം​ഒ​യു​ടെ ലീ​ഡ​ർ കൂ​ടി​യാ​യ, ന്യൂ​റോ സ​ർ​ജ​ൻ ഡോ.​ശ്രീ.​കു​മാ​ർ ജ​നാ​ർ​ദ​ന​ൻ​പി​ള്ള ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.