മം​മ്ത​യല്ല, ആ നായിക അ​നു​ശ്രീ..!
Friday, October 13, 2017 1:21 AM IST
ക​റു​ത്ത ജൂ​ത​നു ശേ​ഷം ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി സ​ലീം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം' എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് അ​നു​ശ്രീ. മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​കാവേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ന്പ് റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്ന​ത്.

ജ​യ​റാ​മി​ന്‍റെ ഭാ​ര്യാകഥാപാത്രമായ നി​ർ​മ​ലയെ​യാ​ണ് അ​നു​ശ്രീ ചിത്രത്തിൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കെ. ​കു​മാ​ർ (കൃ​ഷ്ണ കു​മാ​ർ) എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ജ​യ​റാം എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ ആ​രം​ഭി​ച്ചു. നെ​ടു​മു​ടി വേ​ണു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​നി​വാ​സ​ൻ, മാ​മു​ക്കോ​യ, ഇ​ന്ദ്ര​ൻ​സ്, കൊ​ച്ചുപ്രേ​മ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, കു​ള​പ്പു​ള്ളി ലീ​ല എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.