ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി
Monday, October 16, 2017 10:54 PM IST
ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത് ചി​ത്രീ​ക​രി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ റോ​ഡ് മൂ​വി യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, ബം​ഗാ​ൾ, ആ​സാം, മേ​ഘാ​ല​യ, മി​സോ​റാം, മ​ഹാ​രാ​ഷ്ട, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, കാ​ഷ്മീ​ർ ഇ​ങ്ങ​നെ പ​തി​നേ​ഴോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും ന്യൂ​ഡ​ൽ​ഹി​യി​ലൂ​ടെ​യും യാ​ത്ര ചെ​യ്യു​ന്ന ചി​ത്രം ഒ​ര​ച്ഛ​ന്‍റേയും മ​ക​ന്‍റേ​യും ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

മാ​സ്റ്റ​ർ ആ​ശ്ര​യ്, വി​ജ​യ് ആ​ന​ന്ദ്, അ​നി​ല എ​ന്നീ ന​വാ​ഗ​ത​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ റോ​ഡ് മൂ​വിയി​ൽ മ​ധു​പാ​ൽ, സു​നി​ൽ​സു​ഖ​ദ, പ്രേം​മ​നോ​ജ് എ​ന്നി​വ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​നേ​കം ക​ലാ​കാ​രന്മാ​രും അ​ഭി​ന​യി​ക്കു​ന്നു.

ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ അ​ഭി​ലാ​ഷ് എ​സ്. പി​ള്ള നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സോ​ഹ​ൻ​ലാ​ൽ. ഛായാ​ഗ്ര​ഹ​ണം: ര​തീ​ഷ് മം​ഗ​ല​ത്ത്, ചി​ത്ര​സം​യോ​ജ​നം: ഹ​രി​ഹ​ര​പു​ത്ര​ൻ, സം​ഭാ​ഷ​ണം: ജി. ​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ,സോ​ഹ​ൻ​ലാ​ൽ, ശ​ബ്ദ​ലേ​ഖ​നം: ശ്രീ​ഹ​രി സം​വി​ധാ​ന സ​ഹാ​യം: സാം​രാ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: വി​ജ​യ്, കോ​സ്റ്റ്യൂം​സ്: ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, ഡി​സൈ​ൻ: ജി​സ​ൻ പോ​ൾ, സ്റ്റി​ൽ​സ്: ച​ന്ദ്ര​ൻ മൊ​ണാ​ലി​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.