ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വുമായി ഉ​ർ​വ​ശി തിരിച്ചെത്തുന്നു
Thursday, October 19, 2017 5:27 AM IST
നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഉർവശി ഒരിടവേളയ്ക്കു ശേഷം മലയാളസിനിമയിലേക്ക് തിരികെത്തുന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ തെ​ലു​ങ്ക്- മ​ല​യാ​ളം ചിത്രം വി​സ്മ​യ​ത്തി​ലാ​ണ് ഉ​ർ​വ​ശി അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ഇപ്പോ​ഴി​താ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം മ​ല​യാ​ളസി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഉ​ർ​വ​ശി.

എം. ​മോ​ഹ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഉ​ർ​വ​ശി പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത് ലൗ 24/7 ​ലെ നാ​യി​ക നി​ഖി​ല വി​മ​ലാ​ണ്. ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള​യി​ലൂ​ടെ സിനിമയിലേക്കു തി​രി​ച്ചെ​ത്തി​യ ശാ​ന്തി കൃ​ഷ്ണ​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സ​ലീം കു​മാ​ർ, അ​ജു വ​ർ​ഗീ​സ്, ഷ​മ്മി തി​ല​ക​ൻ, ദേ​വ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലെ മറ്റു വേഷങ്ങൾ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.