വ​ൻ തു​ക​യു​ടെ പ്ര​തി​ഫ​ലം വേ​ണ്ടെ​ന്നു വ​ച്ച് ബി​പാ​ഷ
Saturday, October 21, 2017 4:27 AM IST
ശീ​ത​ള പാ​നീയ ബ്രാ​ൻ​ഡി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ന​ടി ബി​പാ​ഷ. താ​ൻ ഉ​പ​യോ​ഗി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ പ​ര​സ്യം ചെ​യ്യാ​നി​ല്ലെ​ന്നാ​ണ് ബി​പാ​ഷ പ​റ​യു​ന്ന​ത്. വ​ൻ​തു​ക​യു​ടെ പ്ര​തി​ഫ​ല​മാ​ണ് ബി​പാ​ഷ ഇ​ത്ത​ര​ത്തി​ൽ വേ​ണ്ടെ​ന്നു​വ​ച്ച​ത്.

ഞാ​ൻ ഇ​ത്ത​രം ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ മ​റ്റു​ള്ള​വ​രോ​ട് പ​റ​യാ​ൻ എ​നി​ക്ക് ആ​കി​ല്ല. ഫി​റ്റ്ന​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെക്കു​റി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തെക്കുറിച്ചും യു​വാ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്-ബി​പാ​ഷ പ​റ​ഞ്ഞു.നേ​ര​ത്തെ പി.​ഗോ​പി​ച​ന്ദും വി​രാ​ട് കോ​ഹ്‌ലി​യും ഇ​ങ്ങ​നെ ശീ​ത​ളപാ​നീയ​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ന്‍റെ മോ​ഡ​ലാ​കാ​നു​ള്ള അ​വ​സ​രം നി​ര​സി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.