സായ് പല്ലവി പ്രണയത്തിൽ...‍?
Monday, October 23, 2017 3:40 AM IST
സാ​യ് പ​ല്ല​വി പ്ര​ണ​യ​ത്തി​ലെ​ന്ന് ഗോ​സി​പ്പ്. വി​വാ​ഹി​ത​നാ​യ ന​ട​നു​മാ​യി സാ​യ് പ​ല്ല​വി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്.

പ്രേ​മം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യ താ​ര​മാ​ണ് സാ​യ്പ​ല്ല​വി. പ്രേ​മം വ​ൻ ഹി​റ്റാ​യി മാ​റി​യ​തോ​ടെ തെന്നിന്ത്യയിൽ നിന്ന് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് സാ​യ് പ​ല്ല​വി​യെ​ത്തേ​ടി എ​ത്തി​യ​ത്. ത​മി​ഴി​ലെ അരങ്ങേറ്റചിത്രം പുറത്തിറങ്ങുന്നതിനു മു​ന്പേ ത​ന്നെ ഇ​ത്ത​രം ഗോ​സി​പ്പു​ക​ൾ വ​ന്ന​ത് സാ​യ് പ​ല്ല​വി​യേ​യും ഞെ​ട്ടി​ച്ച​താ​യി​ട്ടാ​ണ് വി​വ​രം.

ഒ​രു ത​മി​ഴ് മാ​സി​ക​യാ​ണ് ആ​ദ്യ​മാ​യി സാ​യ് വി​വാ​ഹി​ത​നാ​യ ന​ട​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ കൊ​ടു​ത്ത​ത്. പി​ന്നീ​ട് മ​റ്റു മാ​ധ്യ​മ​ങ്ങ​ൾ ഇ​തേ​റ്റു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഏ​തു ന​ട​നു​മാ​യി​ട്ടാ​ണ് സാ​യ് പ്ര​ണ​യ​ത്തി​ലെ​ന്ന് ആ​രും പ​റ​യു​ന്നി​ല്ല. സാ​യ് പ​ല്ല​വി​യെ​ക്കു​റി​ച്ച് ഇ​ത്ത​ര​ത്തി​ലൊ​രു ഗോ​സി​പ്പ് വ​ന്ന​ത് ത​മി​ഴ് സി​നി​മാ​ലോ​ക​ത്തും ഞെ​ട്ട​ൽ ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഗോ​സി​പ്പി​നെ​ക്കു​റി​ച്ച് സാ​യ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.