വി​ഷ്ണു - ധ​ർ​മ​ജ​ൻ ചിരിക്കൂട്ടുകെട്ട് വീ​ണ്ടും
Friday, November 10, 2017 7:08 AM IST
ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന്‍റെ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ-​ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്നു. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജ​യ​സൂ​ര്യ എ​ന്നി​വ​ർ നാ​യ​കന്മാരാ​യി എ​ത്തി​യ ഷാ​ജ​ഹാ​നും പ​രീ​ക്കു​ട്ടി​യും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബോ​ബ​ൻ സാ​മു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

വി​ഗ​ത​കു​മാ​ര​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു വ​ക്കീ​ലി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ത്തു​ന്ന​ത്. മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സ്റ്റെ​നോ​ഗ്രാ​ഫ​റു​ടെ വേ​ഷ​മാ​ണ് ധ​ർ​മ​ജ​ന്‍റേ​ത്. മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.

നിലവിൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന ശി​ക്കാ​രി ശം​ഭു​വി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് വി​ഷ്ണു ഉണ്ണികൃഷ്ണൻ. അതേസമയം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡാണ് ധർമജന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.